വർക്കല : ക്വട്ടേഷൻ നൽകിയ പണം നൽകിയതിന് പണം നൽകാത്തതിലുള്ള വൈരാഗ്യത്തിൽ കൊട്ടേഷൻ നൽകിയ സ്ത്രീയെ ആക്രമിച്ചു സ്വർണ്ണവും പണവും കവർന്ന കേസ്സിലെ പ്രതികൾ പിടിയിലായി.
അഴൂർ, പെരുമാതുറ, കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (32) , കരവാരം, ചാത്തൻപാറ, കുന്നുപലം ജിബി നിവാസിൽ അച്ചു എന്ന് വിളിക്കുന്ന അരുൺ കൃഷ്ണ (25) , ആലംകോട്, ഗുരുനാഗപ്പൻ കാവ് ക്ഷേത്രത്തിനു സമീപം സൈനബ കൊട്ടേജിൽ ഷാൻ താജുദീൻ (28) എന്നിവരെയാണ് വർക്കല പോലിസ് അറസ്റ്റ് ചെയ്തത്.
2019 സെപ്റ്റംബർ 18ന് വര്‍ക്കല ഹെലിപ്പാഡില്‍ കച്ചവടം സ്ഥാപനം നടത്തി വന്നിരുന്ന കര്‍ണാടക സ്വദേശിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ കൊട്ടേഷന്‍ തുക നല്‍കാത്തതിനെ തുടർന്ന് ഫെബ്രുവരി ആറാം തീയതി വെളുപ്പിന് രണ്ടുമണിക്ക് ഈ കേസ്സിലെ പ്രതിയായ വര്‍ക്കല ചിലക്കുര്‍ കുളത്തില്‍ വീട്ടില്‍ ആമിനയുടെ വീടിന്റെ വാതില്‍ മഴു വെച്ച് തകര്‍ത്ത് അകത്തു കയറി ആമിനയെ കെട്ടിയിട്ട ശേഷം അതിക്രൂരമായി മര്‍ദിച്ചു തുടർന്ന് ആമിനയുടെ കഴുത്തില്‍ കിടന്ന നാല് പവന് സ്വര്‍ണ്ണ മാലയും മൊബൈല്‍ ഫോണും മുപ്പതിനായിരം രൂപയും വാഹനങ്ങളുടെ ആർസി ബുക്കുകളും കവര്‍ച്ച ചെയ്തെടുത്ത കേസ്സിലെ സ്ഥിരം കുറ്റവാളികളായ അഞ്ചംഗ സംഘത്തിലെ മൂന്നുപേരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്ത പ്രതികളിൽ റിയാസിന് വർക്കല കല്ലമ്പലം, കഠിനംകുളം, മംഗലപുരം, കൊല്ലം ജില്ലയിൽ എഴുകോൺ എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കൊലപാതക ശ്രമ കേസ്സുകളും, പണം പിടിച്ചുപറി കേസ്സുകളും നിലവിലുണ്ട് . കർണാടക സ്വദേശിയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ജയിൽ മോചിതനായ ശേഷം ഇയാൾ 2020 ജനുവരി 1ന് കൊല്ലം എഴുകോൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാബു എന്നയാളെ ഒരു ലക്ഷം രൂപ കൊട്ടേഷൻ തുക സ്വീകരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയുമാണ്.
ഷാൻ താജുദീന് ചിറയിൻകീഴ്, മംഗലപുരം, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, പിടിച്ചുപറി, കാറ് കത്തിപ്പ് അടക്കം എട്ടോളം കേസ്സുകൾ നിലവിലുണ്ട് .
2018 ഫെബ്രുവരി മാസം നാഷണൽ ഹൈവേൽ അന്യസംസ്ഥാന ലോറിക്കാരെ തടഞ്ഞുനിർത്തി പണം കവർന്ന കേസിൽ പ്രതിയാണ് അരുൺ കൃഷ്ണ.
ഫെബ്രുവരി ആറാം തീയതി നടന്ന സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ ബാഗ്ലൂർ, സേലം എന്നിവിടങ്ങളിൽ കറങ്ങി നടന്നു. കൊറോണ ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമാണ് കന്യാകുമാരി വഴി കേരളത്തിലെത്തിയത്. കൊറോണ കാലമായതിനാൽ പോലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കില്ലയെന്നും ജയിലിൽ പോകേണ്ടിവരില്ലായെന്നും വക്കീൽമാരിൽ നിന്നും നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് പുറത്തു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ നാട്ടിലേക്ക് മടങ്ങിവന്നത്. നാട്ടിലെത്തി കഴകൂട്ടം മേനംകുളത്തുള്ള ഒരു വീട്ടിൽ രഹസ്യമായി കഴിഞ്ഞു വരുകയായിരുന്ന .
തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി ബി . അശോകൻ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.വി. ബേബിയുടെ നിർദേശപ്രകാരം വർക്കല ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജി.ഗോപകുമാർ, സബ് - ഇൻസ്പെക്ടർ അജിത് കുമാർ, പ്രാബേഷൻ എസ്.ഐ പ്രവീൺ വി.പി, എ.എസ്.ഐ ബിജു, ഷൈന്‍, നജീബ്, സി.പി.ഒമാരായ നാഷ്, അജീസ്, അൻസർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.