കാട്ടാക്കട : കമ്യൂണിറ്റി കിച്ചണിൽ സഹായഹസ്തവുമായി പൂഴനാട് ഭാവന ഗ്രന്ഥശാല കോവിഡ് 1 9 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന് ആവശ്യമായ ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും ഭാവന ഗ്രന്ഥശാല നൽകി .
പാറശാല എംഎൽഎ സി .കെ .ഹരിന്ദ്രൻ്റ നേതൃത്വത്തിൽ ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ ഏറ്റുവാങ്ങി . ഭാവന പ്രസിഡൻ്റ് പൂഴനാട് ഗോപൻ സെക്രട്ടറി ഗംഗൻ ഭാരവാഹികളായ ശ്രീജ കുമാരി, വിപിൻ , ബിനു. ജെ.എൻ ,അലക്സ്, നിഖിൽ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവ കൈമാറിയത് . ഇപ്പോ കൈമാറിയതിന് പുറമേ ആദ്യഘട്ടമായി അരിയും മറ്റ് ഭക്ഷ്യ വസ്തുക്കളും നേരത്തെ നൽകിയിരുന്നു. .
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നെഹ്റു.യുവകേന്ദ്ര മായി സഹകരിച്ച് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അതോടൊപ്പം ഭാവനയിൽ നിർമ്മിച്ച മാസ്കുകൾ അവശ്യ സർവീസുകൾക്ക് സൗജന്യമായി നൽകുകയും കൂടാതെ ഇപ്പോഴും അവ നിർമ്മിച്ച് ആവശ്യക്കാർക്ക് കുറഞ്ഞവിലയ്ക്ക് നൽകുകയും ചെയ്തു വരികയാണ്.
അക്ഷര സാന്ത്വനമെന്ന പേരിൽ വീടുകളിൽ നിരിഷണത്തിൽ കഴിയുന്നവർക്കും മറ്റുള്ളവർക്കും പുസ്തം എത്തിക്കുന്ന പ്രവർത്തനങ്ങളും ചെയ്ത് വരുന്നു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാവന ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ മറ്റുള്ള സംഘടനകൾക്ക് മാതൃകയാണന്ന് സി.കെ ഹരിന്ദ്രൻ എം.എൽ.എ അഭിപ്രായപ്പെട്ടു.