കാട്ടാക്കട : ലോക്ഡൗൺ പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളുടെ വിശപ്പകറ്റാൻ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി ആരംഭിച്ച ജനകീയ അടുക്കള സന്ദർശിക്കാൻ അഡ്വ.അടൂർ പ്രകാശ് എം.പി, കെ.എസ് ശബരീനാഥൻ എം.എൽ.എ എന്നിവരെത്തി. പ്രവർത്തകർക്കൊപ്പം ഭക്ഷണപ്പൊതികൾ പൊതിഞ്ഞു നൽകിയ ശേഷമാണ് ഇരുവരും മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളായി ദിവസേന 150ലധികം പേർക്കാണ് കോൺഗ്രസ്സ് ജനകീയ അടുക്കളയിൽ നിന്നും ഉച്ചഭക്ഷണം നൽകുന്നത്.
ജനകീയ അടുക്കള ആരംഭിച്ച ദിവസം തന്നെ റവന്യൂ ഉദ്യോഗസ്ഥർ എത്തി അടുക്കള പ്രവർത്തിച്ചു വന്ന ആഡിറ്റോറിയം പൂട്ടി പ്രവർത്തനം തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് മറ്റൊരിടത്തേക്കി മാറ്റി പ്രവർത്തനം തുടരുകയായിരുന്നു.
എംപി, എംഎൽഎ എന്നിവർക്കൊപ്പം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി,നേതാക്കളായ എം.ആർ.ബൈജു ,സി.ആർഉദയകുമാർ, എൽ.രാജേന്ദ്രൻ, കട്ടക്കോട് തങ്കച്ചൻ, എ.സുകുമാരൻ നായർ, ലിജുസാമുവൽ, ആർ.രാഘവലാൽ, ജെ.ഫസീല, പി.മിനി,ഉദയൻ പന്തടിക്കളം, റിജു വർഗീസ്, യു.ബി.അഭിലാഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.