വെള്ളനാട്: കുളക്കോട് ജംഗ്ഷനിൽ ജീപ്പ് ബൈക്കിലിടിച്ചു. ഉച്ചയ്ക്ക് 2.20 തോടെ ആയിരുന്നു സംഭവം. ബൈക്കിയാത്രികനായ യുവാവ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരുവിക്കര റോഡിൽ നിന്നും അമിതവേഗത്തിൽ വരികെയായിരുന്ന ജീപ്പ് വെള്ളനാട് ഭാഗത്ത് നിന്നും നെടുമങ്ങട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ജീപ്പിൻ്റെ മുൻവശത്തെ ഇടതുടയർ പഞ്ചറായി.
അപകട സമയം തൊട്ടടുത്ത ബേക്കറിയിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ ഉടൻ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു.

