കാട്ടാക്കട : കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കാട്ടാക്കട പൊതുചന്ത പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പൂട്ടിയത്. കാട്ടാക്കട പൊതു ചന്ത തിങ്കളാഴ്ചയും വ്യാഴാഴ്ചയും തുറന്നു പ്രവർത്തിക്കില്ല എന്നു അറിയിപ്പുണ്ടായിട്ടും കേരളത്തിൽ പടർന്നു പിടിക്കുന്ന കോവിഡ് 19 അവഗണിച്ചും തിങ്കളാഴ്ച രാവിലെ മുതൽ ചന്തയ്ക്കു മുന്നിലും പരിസരത്തും കച്ചവടക്കരുടെയും ഉപഭോക്താക്കളുടെയും കൂട്ടം.
രാവിലെ മുതൽ ഉച്ചവരെ പരിസരത്തു നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥയിൽ ആയിരുന്നു. കൂട്ടം കൂടുന്നതരിഞ്ഞു ഹോം ഗർഡും സ്ഥലത്തെത്തിയ കാട്ടാക്കട പോലീസും കൂട്ടം പിരിച്ചു വിടാനും കോവിഡ്19 പ്രതിരോധ നിർദ്ദേശങ്ങളെ കുറിച്ചു പറഞ്ഞു എങ്കിലും ആളുകൾ വന്ന കാര്യം സാധിക്കാതെ പോകാനാകില്ലെന്ന നിലപാടോടെ പരിസരത്തു തന്നെ തങ്ങി. ഒടുവിൽ കാട്ടാക്കട ഇസ്പെക്ടർ ഓഫ് പോലീസ് ഡി ബിജുകുമാർ സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി പലതവണ പോലീസ് സ്ഥലത്തെത്തിയതോടെ കൂട്ടത്തിനു ശമനം ഉണ്ടായി. അതേ സമയം ചെറുകിട കച്ചവടക്കാരിൽ നിന്നും ചന്തക്ക് സമീപത്തെ ചില സ്ഥാപനങ്ങൾ വിൽപ്പന സാധനങ്ങൾ മതിച്ചു വാങ്ങി അമിതവിലക്ക് വിൽപ്പന നടത്തുന്നതായി ആരോപണം ഉയർന്നു.
ഇവിടെയും വൻ ജനത്തിരകയിരുന്നു ഒടുവിൽ പോലീസ് ഇടപെട്ടതോടെയാണ് ആളുകൾ പിരിഞ്ഞു തുടങ്ങിയത്. സന്നദ്ധ സംഘടകളും ഓട്ടോ തൊഴിലാകൾ ഉൾപ്പടെയുള്ള തൊഴിലാളി സംഘടനകളും, അഗ്നിരക്ഷാ സേന, പോലീസ് ഹെൽത്ത് അധികൃതർ എന്നിവർ കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനെ കുറിച്ച് ദിനം പ്രതി ബോധവൽക്കരണം നൽകി വരുന്നുണ്ട് എങ്കിലും പ്രധാന ചന്തകളിലും പരിസരത്തും ആളുകൾ തിക്കി തിരിക്കുകയാണ്. ഇതു കൊറോണ വ്യാപനം ചെറുക്കുന്നതിനു തടസ്സമാകുന്നു എന്നാണ് അധികൃതരുടെ ആരോപണം. ഇക്കഴിഞ്ഞ ദിവസമാണ് പട്ടണത്തിലെ ഓട്ടോ ഡ്രൈവർമാർ ചന്തയിൽ എത്തുന്നവർക്ക് ബോധവൽക്കരണം നടത്തുകയും ഉണ്ടായി.


