കാട്ടാക്കട : കാട്ടാക്കട കിള്ളി എള്ളുവിള കോളനിയിൽ ഗണേശന്റെ (50) മൃതദേഹമാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണം എന്നാണ് നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം അറിയാൻ കഴിയൂ എന്ന് കാട്ടാക്കട പോലീസ് പറഞ്ഞു.അടച്ചിട്ടിരുന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ മൂന്നു ദിവസമായി കാണാനില്ലെന്ന് പരിസര വാസികൾ പറഞ്ഞു. ഇയാൾ അവിവാഹിതനാണ്.

