കാട്ടാക്കട : കാട്ടാക്കട ചന്തക്കു സമീപം എം ആർ എഫ് ടയേഴ്സിന്റെ അംഗീകൃത വ്യാപാരിയായ എസ് എസ് ടയേഴ്സിന്റ ഷോറൂമിലും വർക്ക്ഷോപ്പിലും അതിക്രമിച്ചു കയറി അക്രമം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയോടെ എസ് എസ് ടയേഴ്സിന്റ ഷോറൂമിലും വർക്ക്ഷോപ്പിലും പ്രതികൾ മരകായുധങ്ങളുമായി അതിക്രമിച്ചു കയറി ഉടമയായ സുശീലൻ പണിക്കർ (55) നെയും ജീവനക്കാരനായ അജിത് എന്ന സന്തോഷ് 35 നെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.
കട്ടയ്ക്കോട് മുഴവൻകോട് ഷൈജു മന്ദിരത്തിൽ ഷൈജു( 38), തൂങ്ങാംപാറ കാട്ടുവിള വിജയ ഭവനിൽ നന്ദു എന്ന അജിൻകുമാർ( 27), അജിൻകുമാറിന്റെ സഹോദരൻ വിജീഷ്( 31) എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തത്. ആക്രമണത്തിൽ ഷോറൂമിന്റ ഉടമസ്ഥനായ സുശീലൻ പണിക്കർക്കും ജീവനക്കാരനായ അജിത് എന്ന സന്തോഷിനും ഗുരുതരമായ പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾക്ക് ജീവനക്കാരനായ സന്തോഷിനോട് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് ആക്രമണകാരണം. 3 വർഷങ്ങൾക്ക് മുൻപ് പ്രതികളിലൊരാളായ ഷൈജുവിന്റെ സഹോദരനെ സന്തോഷ് മർദ്ദിച്ചതിലുള്ള വൈരാഗ്യമാണ് ഇപ്പോൾ ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കുന്നതിനായി സൈജു പലതവണ അജിത്തുമായി ബന്ധപ്പെട്ടുവെങ്കിലും കേസ് പിൻവലിക്കാൻ അജിത്ത് തയ്യാറാകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ബൈക്കിലെത്തിയ മൂന്നു പ്രതികളും ചേർന്ന് കടയിൽ അതിക്രമിച്ച് കയറുകയും ഷോറൂമിന്റെ ചില്ലുകൾ ചുറ്റിക കൊണ്ട് അടിച്ചു നശിപ്പിക്കുകയും ലിവർ ഉപയോഗിച്ച് തലക്കും ശരീരത്തിനും മാരകമായ മർദ്ദനം ഏൽപ്പിക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത്;

സംഭവ ശേഷം ബൈക്കിൽ കയറി പോകുമ്പോൾ പ്രതികൾ നാട്ടുകാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ശേഷം പ്രതികൾ പലയിടങ്ങളിൽ ഒളിവിൽ കഴിയവെയാണ് കാട്ടാക്കട സിഐ യും സംഘവും പഴുതടച്ച അന്വേഷണത്തിൽ കുടുങ്ങിയത്. സംഭവം നടന്ന ശേഷം സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സി സി റ്റി വി ദൃശ്യങ്ങളിൽ നിന്നുള്ള പരിശോധന പ്രതികളെ പിടികൂടാൻ സഹായമായി. ഒരു പ്രതിയായ വിജീഷിനെ മോട്ടോർ ബൈക്ക് സഹിതം മാവുവിള വാട്ടർ ടാങ്കിനു സമീപത്തുനിന്നും സംഭവ ദിവസം രാത്രിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. ഷൈജുവും അജിൻകുമാറും വിളപ്പിൽശാല ചെറു കോടുള്ള കടുമ്പൂപ്പാറക്ക് മുകളിൽ പാറകൾക്കിടയിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. ചൊവാഴ്ച്ച വെളുപ്പിന് കടുമ്പൂപ്പാറയിൽ എത്തിയ പോലീസ് സംഘത്തെ കണ്ടു രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ അപകടം കൂടാതെ ഇരുട്ടിൽ പാറക്കെട്ടുകൾക്കിടയിൽ നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു.
വിജീഷിനെ അറസ്റ്റ് ചെയ്ത സമയം ഇയാളിൽ നിന്നും ഗഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഇതിന് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും. റൂറൽ എസ്.പി. അശോകൻ, നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ, കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജുകുമാർ, എസ് ഐ മാരായ ഗംഗാപ്രസാദ്, ശ്രീജിത് ജനാർദ്ദനൻ, ഹെൻഡേഴ്സൻ , എ എസ് ഐ സുരേഷ്, രാജശേഖരൻ, സി പി ഓമാരായ അജി, മഹേഷ്, വിജു, അനിൽകുമാർ, ഉഷ, വിനോദ് , ഷാഡോ പോലീസ് അംഗങ്ങളായ സുനിൽ, സജു, വിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.