കാട്ടാക്കട : നെയ്യാർഡാമിലെ മരക്കുന്നം കുടിവെള്ള പദ്ധതി വിശ്വാസത്തിന്റെ പേരുപറഞ്ഞ് അട്ടി മറിക്കാനുള്ള ആർ.എസ്.എസ്-ബി.ജെ.പി നീക്കത്തിനെതിരെ എൽഡിഎഫ് കള്ളിക്കാട് പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്നധർണ നടത്തി.
തിരുവനന്തപുരം നഗരപ്രദേശ ങ്ങളിലും കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന് കിഫ്ബി ഫണ്ടുപയോഗിച്ച് 258 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകുകയുണ്ടായി. പ്രതിദിനം 122 മില്യൺ ലിറ്റർ വെള്ളം ഉല്പാദന ലക്ഷ്യം വച്ച് പസ്തതഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തപ്പോൾ ശിവരാത്രി ദിവസം വിശ്വാസത്തിന്റെ പേരു പറഞ്ഞ് ആർ.എസ്.എസുകാരുടെ സംഘം അതികമിച്ചുകയറി പദ്ധതി പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയുണ്ടായി.
ഇറിഗേഷന്റെ അധീനതയിലുള്ള ഭൂമിയുടെ സംരക്ഷണത്തിനായി ആർ.ഡി.ഒയുടെ നിർദ്ദേശാനുസരണം എത്തി ചേർന്ന തഹസീൽദാരെയും നിയമപാലകരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത അന്യ പ്രദേശങ്ങളിൽ നിന്നുള്ള ആർ.എസ്.എസ് പ്രവർത്തകരെ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിശ്വാസ സമൂഹത്തെ ഇളക്കി വിട്ട് സമാധാന അന്തരീക്ഷം തകർത്ത് വികസന പദ്ധ തികളെ തുരങ്കം വച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന സംഘ പരിവാര ശക്തികളുടെ നിഗൂഡ ശ്രമം തിരിച്ചറിയണമെന്ന് എൽ.ഡി.എഫ് കള്ളിക്കാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സി.പി.ഐ ലോക്കൽ സെക്രട്ടറി സി.ജനാർദ്ധനന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതി ഷേധ കൂട്ടായ്മ സി.കെ ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ എക്സി ക്യൂട്ടീവ് അംഗം അഡ്വ.കള്ളിക്കാട് ചന്ദ്രൻ, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി പി.രാമകൃഷ്ണകുറുപ്പ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.അജിത, ബി.വിനോദ്കുമാർ എന്നിവർ സംസാരിച്ചു.




