കാട്ടാക്കട : പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രത്തിൻ്റെ 28 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുരസ്കാര സന്ധ്യ സംഘടിപ്പിച്ചു. മുൻ നിയമസഭാംഗം എ .ടി ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി ഉദ്ഘാഘാടനം ചെയ്തു.
ചടങ്ങിൽ ഗാന്ധി സ്മൃതി പുരസ്കാരം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മാനിച്ചു. സി.കെ നാണു എം.എ ൽ മുഖ്യ പ്രഭാഷണം നടത്തി. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി ,ഉഴമലയ്ക്കൽ വേണുഗോപാൽ ,സജീർ രാജകുമാരി ,കോളിയൂർ സുരേഷ് ,ചെറു പുഷ്പം ,ത്രീ ശീലൻ ,ബി.സുകുമാരൻ ഗംഗൻ ,എന്നിവർ പ്രസംഗിച്ചു. ഭാവന പ്രസിഡൻ്റ് പൂഴനാട് ഗോപൻ സ്വാഗതവും വിപിൻ വി.എസ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ വിവിധ മേഖലകളാൽ മികവ് തെളിയിച്ചവർക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് നെഹ്റു യുവകേന്ദ്രയുടെയും വൈലോപ്പിള്ളി സംസ്കൃകൃതി ഭവൻ്റെ യും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ജമ്മു കൾച്ചറൾ ഫെസ്റ്റിൻ്റെ ഭാഗമായി കാശ്മി രി കലാകാരികൾ അവതരിപ്പിച്ച കാശ്മീരി നൃത്തവും അരങ്ങേറി.





