വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലെ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് തീ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12:15ഓടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും ഡ്രൈവറെയും മറ്റുള്ളവരെയും ഉടൻ തന്നെ പുറത്തിറക്കി. ആംബുലൻസ് പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണം എന്നാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് അഗ്നിശമന സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് തീയണച്ചത്. അതെ സമയം മറ്റൊരു ആംബുലൻസ് വരുത്തി രോഗിയെ ആശുപത്രയിൽ മാറ്റി.
വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി തീയണച്ചു. നടുറോഡിൽ ആംബുലൻസിന് തീ കത്തി പിടിക്കുന്നത് കണ്ട് ജനങ്ങളാകെ പരിഭ്രാന്തരായി. എംസി റോഡിൽ അൽപനേരം ഗതാഗതതടസമുണ്ടായി. വെഞ്ഞാറമൂട് പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.




