കാട്ടാക്കട : കോവിഡ് 19 ബാധ തടയുന്നതിന്റെ ഭാഗമായി കാട്ടാക്കട താലൂക്കിലെ വിവിധയിടങ്ങളിൽ പോലീസ് പരിശോധന കർശനമാക്കി. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൊലീസ് പട്ടണത്തിലെത്തുന്ന എല്ലാ വഴികളും പോലീസ് നിരീക്ഷണത്തിൽ ആക്കിയാണ് പരിശോധനകൾ.
അവശ്യസേവനങ്ങൾ, ആശുപത്രി പോലുള്ള അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്ക് വേണ്ടി പോകുന്നവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ഇവർക്ക് വേണ്ട നിർദേശങ്ങളും പോലീസ് നൽകിയാണ് കടത്തി വിടുന്നത്. അത്യാവശ്യമുള്ളവരല്ലാതെ മറ്റാരും പുറത്തിറങ്ങരുതെന്നാണ് നിർദേശം ഉണ്ടെങ്കിലും അനാവശ്യമായി നിരവധി പേർ നിരത്തിലിറങ്ങുമുണ്ട്. ഇവർക്കു വേണ്ട നിർദേശങ്ങളും പോലീസ് മടക്കി അയക്കുകയാണ്.

