നെടുങ്കണ്ടം : സ്വത്ത് തർക്കത്തിന്റെ പേരിൽ അമിത മദ്യം നൽകി അണക്കര ഐപ്പിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. അമിത മദ്യം നൽകി മയക്കി കിടത്തിയാണ്അച്ചക്കട ചിറയിൽമാലിൽ ഐപ്പി(68)നെ സഹോദരൻ തോമസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
മകനുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് പാലക്കാട് ചിറയിൽമാലിൽ സി.വി തോമസ് (മത്തൻ-67) സഹോദരൻ ഐപ്പിനേയും മാതാവിനേയും കാണുവാൻ പുറ്റടിയിലെ ഐപ്പിന്റെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ച എത്തുകയായിരുന്നു. മകനുമായുള്ള കുടുംബകലഹത്തിനെ തുടർന്ന് മാതാവിനോട് സ്വത്തിന്റെ വീതം ചോദിച്ച് വാങ്ങി പുറ്റടിയിൽ താമസിക്കുവാനായിരുന്നു തോമസിന്റെ പദ്ധതി. ഇതിൻ പ്രകാരം എത്തിയ തോമസിന് വീതം നൽകുകയില്ലായെന്നും ഇവരോടെത്ത് വീട്ടിൽ താമസിക്കുന്നതിന് കുഴപ്പിമില്ലെന്ന് മാതാവും സഹോദരനും പറഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്.
താൻ മാതാവിന് നൽകിയ ആയിരം രൂപ സഹോദരൻ ഐപ് വാങ്ങി മദ്യം വാങ്ങിയത് തോമസിന് ഇഷ്ടകോട് ഉണ്ടാക്കിയതും കൊലപാതകത്തിലേയ്ക്ക് ചെന്നെത്തിക്കുവാൻ കാരണമായി. ഈ കാശുകൊണ്ട്് വാങ്ങിയ മദ്യം വെള്ളിയാഴ്ച ഇരുവരും ചേർന്ന് കുറച്ച് കഴിച്ചിരുന്നു. ശനിയാഴ്ച വെളുപ്പിനെ മൂന്നരയോടെ തോമസ് ഉറക്കം ഉണർന്നു. സഹോദരൻ ജീവിച്ചിരുന്നാൽ സ്വത്ത് ലഭിക്കത്തില്ലായെന്നും ഇവരോടൊത്ത് താമസിച്ചാൽ ഇരുവരേയും സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടതായി വരുമെന്ന ചിന്ത ഐപ്പിനെ കൊലുപ്പെടുത്തുക എന്ന തീരുമാനം തോമസ് എടുത്തു. തുടർന്ന് സഹോദരനെ വിളിച്ച് ഉണർത്തിയ ശേഷം മീതിയിരുന്ന മദ്യം ഒന്നിച്ചിരുന്ന് കുടിച്ചു. കൂടുതൽ മദ്യം കഴിച്ചതോടെ ഐപ്പ് വലിയ മയക്കത്തിലേയ്ക്ക് വീഴുകയായിരുന്നു. തുടർന്ന് സഹോദരനെ കഴുത്ത് ഞെരിച്ച് തോമസ് കൊല്ലുകയായിരുന്നു. അന്ന് രാവിലെ തന്നെ തോമസ് മറ്റൊരു സഹോദരനെ കാണുവാൻ ചെല്ലാർകോവിൽ പോവുകയും ചെയ്തു.
സ്ഥിരം മദ്യപാനിയാണ് കൊല്ലപ്പെട്ട ഐപ്പ്. നേരം പുലർന്നിട്ടും ഉണരാത്തത് മദ്യലഹരിയിലായത് കൊണ്ടാകാമെന്ന് കരുതിയ മാതാവ് പിറ്റേന്ന് ഞായറാഴ്ചയാണ് മകൻ മരിച്ച് കിടക്കുന്നതായി അറിയുന്നത്. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് ഐപ്പിന്റെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.കെ മധു, കട്ടപ്പന ഡിവൈഎസ്പി എൻ.സി രാജ്മോഹൻ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകനെ പിടികൂടുന്നത്. കമ്പംമെട്ട് സി.ഐ ജി. സുനിൽകുമാർ, വണ്ടിപെരിയാർ സി.ഐ സുനിൽകുമാർ, കട്ടപ്പന സി.ഐ സോണി, വണ്ടൻമേട് എസ് ഐ നൗഷാദ്, എസ്.ഐ സജിമോൻ ജോസഫ്, എഎസ്ഐമാരായ തങ്കച്ചൻ മാളിയേക്കൽ, ബെയ്സിൽ എസ്സിപിഒ സുബൈർ ഫോറൻസിക് വിദഗ്ദ ലിജിത്ത് തുടങ്ങിയവർ അന്വേഷണത്തിൽ പങ്കാളികാളായി.


