കാട്ടാക്കട : പൂവച്ചലിൽ മാവേലി സ്റ്റോർ പതിനൊന്നു മണികഴിഞ്ഞിട്ടും തുറക്കാത്തതിൽ പ്രതിക്ഷേധം ഉണ്ടായി. അൻപതോളം ആൾക്കാർ ആണ് സാധനങ്ങൾ വാങ്ങാൻ എത്തിയത്. സാധനങ്ങൾ വാങ്ങാനെത്തിയവർ പൂവച്ചൽ പഞ്ചായത്തു പ്രസിഡന്റ് കെ രാമചന്ദ്രനെ വിവരം അറിയിച്ചു. തുടർന്ന് മാവേലി സ്റ്റോർ ചുമതലയുള്ള വരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കുകയോ ചെയ്തില്ല. കാട്ടാക്കട പോലീസിനെ വരുത്തി.
പോലീസ് എത്തിയതിന് ശേഷം 11.30 തോടെയാണ് മാവേലി സ്റ്റോർ തുറന്നത്. മാവേലി സ്റ്റോർ തുറക്കാം താമസിച്ച വിവരം പോലീസ് തിരക്കിയെങ്കിലും സർക്കാർ ഉത്തരവ് 11.00 മണിക്കാണ് തുറക്കണം എന്നാണ്. അതിനാൽ സ്റ്റോർ തുറക്കാൻ താമസം ഉണ്ടായതു എന്ന് എന്നാണ് മാവേലി സ്റ്റോർ ചുമതലയുള്ളവർ പറഞ്ഞത്.
കൂടതെ രാവിലെ പതിനൊന്നു മണിമുതൽ വൈകുന്നേരം അഞ്ചു മണിവരെ യാണ് പ്രവർത്തനം എന്ന് ചുവരിൽ എഴുതി ഒട്ടിച്ചിരിക്കുകയാണ്. പൂവച്ചൽ മാവേലി സ്റ്റോർ മുൻകാലങ്ങളിലെ കൃത്യ സമയത്തിനു തുറക്കാറില്ലന്നും ആരോപണങ്ങൾ ഉണ്ട്. ശേഷം പോലീസ് സാധങ്ങൾ വാങ്ങാൻ എത്തിയ ഇവർക്ക് വേണ്ട നിർദേശങ്ങളും നൽകിയാണ് മടങ്ങിയത്.

