കാട്ടാക്കട : കൊറോണ വ്യാപനം തടയുന്നതിന് ഭാഗമായി പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകയാവുന്നു ആദ്യഘട്ടത്തിൽത്തന്നെ തിരുവനന്തപുരം നെഹ്റു യുവകേന്ദ്ര മായി സഹകരിച്ച് ലഘുലേഖ വിതരണത്തിനു ഭാവനയുടെ യുവ വേദി പ്രവർത്തകർ മുന്നിട്ടിറങ്ങി രണ്ടാംഘട്ടമായി ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ഭാവനയുടെ നേതൃത്വത്തിൽ ത്നടപ്പിലാക്കി .ഇപ്പോൾ കോറണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്ക് കൾ ലഭിക്കാതെ വന്ന സാഹചര്യത്തിൽ ഭാവന ഗ്രന്ഥശാലയിൽ പ്രവർത്തിച്ചിരുന്ന തുണി സഞ്ചി നിർമ്മാണ യൂണിറ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ച പകരം മാസ്ക്കുകൾ നിർമ്മിക്കുന്ന പ്രവർത്തനങ്ങളിലേക്ക് ഭാവന ഗ്രന്ഥശാല പ്രവർത്തകർ തുടക്കം കുറിച്ചു.
നിഷ, മിനി , സുലോചന ,ഗംഗൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവിടെ മാസ്ക് കളുടെ നിർമ്മാണം നടക്കുന്നത് ഭാവന ഗ്രന്ഥശാലയിൽ രണ്ടു തരത്തിലുള്ള മാസ്ക് കളാണ് ഇവിടെ നിർമിക്കുന്നത് ഡിസ്പോസിബിൾ മാസ്ക് കളും പുനരുപയോഗത്തിന് പറ്റിയവയും വരും ദിവസങ്ങളിൽ കൂടുതൽ മാസ്കുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് ഭാരവാഹികൾ അറിയിച്ചു ആരോഗ്യ പ്രവർത്തകർക്കും അവശ്യ സർവീസുകൾ സൗജന്യമായി ലഭ്യമാകുന്ന മാസ്കുകൾ ആവശ്യക്കാർക്ക് വളരെ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഭാവന തുടങ്ങിയിട്ടുണ്ട് . ആദ്യഘട്ടമെന്ന നിലയിൽ പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് മാസ്ക് ക ൾ കൈമാറി മെഡിക്കൽ ആഫീസർ ഡോക്ടർ വിനോജ് ഏറ്റുവാങ്ങി .
പൂഴനാട് ജംഗ്ഷനിൽ ഓട്ടോ ഓട്ടോ ഡ്രൈവേഴ്സിനും പൊതുജനങ്ങൾക്കും സൗജന്യമായി മാസ്ക്കുകൾ നൽകുന്ന പ്രവർത്തനവും ഭാവന ഗ്രന്ഥശാല സംഘടിപ്പിച്ചു .ഭാവന പ്രസിഡൻ്റ് പൂഴനാട് ഗോപൻ സെക്രട്ടറി ഗംഗൻ ,ഭാരവാഹികളായ വിപിൻ , വിൻസെൻറ് ,നിഖിൽ ,സതീഷ് ,അജിത്ത് ,ലിജോബിനു ,അരുൺ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി .( ഫോട്ടോ 1 ഭാവന ഗ്രന്ഥശാലയിൽ നിർമ്മിച്ച മാസ്ക്കൾ പൂഴനാട് കുടുoബാരോഗ്യ കേന്ദ്രത്തിലെ ഡോ: വിനോജിന് ഭാവന പ്രസിഡൻ്റ് പൂഴനാട് ഗോപൻ കൈമാറുന്നു.

