കാട്ടാക്കട : ഡി വൈ എഫ് ഐ ചന്ത നട യൂണിറ്റ് പൊതുജനത്തിനായി സാനിട്ടൈസർ സജ്ജീകരിച്ചു. സി ഐ റ്റി യു കാട്ടാക്കട ഏരിയ സെക്രട്ടറി ഹാജ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ചന്ത നട ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി നന്ദു, പ്രസിഡന്റ് ആഷിഖ്, ട്രഷറർ ഉണ്ണി സി ഐ റ്റി യു ചന്ത നട കൺവീനർ മുത്തു, ഓട്ടോ യൂണിയൻ കൺവീനർ ശിവൻ,മണിക്കുട്ടൻ, റഹിം തുടങ്ങിയവർ പങ്കെടുത്തു.
ചന്തയിലും വില്ലേജ് ഓഫീസിലും പോസ്റ്റ് ഓഫീസിലും എത്തുന്നവർക്ക് സൗകര്യ പ്രദമായി ആണ് സംവിധാനം ഒരുക്കിയത് എന്നു പ്രവർത്തകർ പറഞ്ഞു.


