കാട്ടാക്കട : കൈകഴുകാൻ ടാങ്കിൽ ജലവും ഒപ്പം സാനിടൈസറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വെറുതെ ഒരു കാഴ്ചക്ക് അല്ല ഇതിവഴി സഞ്ചരിക്കുന്നവരെ ക്ഷണിച് കൈകഴുകി പോകാൻ ഇവർ നിർദേശം നൽകുകയും ചെയ്തു.
മുൻപ് കലാഭവൻ മാണിയുടെ പേരിൽ ആരംഭിച്ച കുടിവെള്ള പദ്ധതി ഇപ്പോഴും തുടരുന്നു. കൂടാതെ പൊതു ജങ്ങൾക്കായി ശുദ്ധജലവും അച്ചാറും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ലിജു, വിനോദ്, തമ്പു, ലോജോ കാട്ടാക്കട, പ്രകാശ്, ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വം നൽകി.

