കാട്ടാക്കട : കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് തുടക്കമിട്ട കൈകഴുകി ശുചീകരണത്തിനു കിയോസ്ക്ക് ഒരുക്കി കട്ടക്കോട് സർവീസ് സഹകരണ ബാങ്ക്. കാട്ടാക്കട കോടതി, പഞ്ചായത്ത്, റെയിൽവെ കൗണ്ടർ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപങ്ങൾ യാത്രക്കാർ എന്നിവർക്ക് സൗകര്യപ്രദമായി സജ്ജീകരണം ഒരുക്കിയത്.
കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ് സുബ്രഹ്മണ്യപിള്ള ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


