കാട്ടാക്കട : പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻറ് കലാസാംസ്കാരിക കേന്ദ്രം സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഭാവന സെക്രട്ടറി ഗംഗൻ്റെ അദ്ധ്യക്ഷതയിൽ മുൻ നിയമസഭാംഗം തമ്പാനൂർ രവി ഉദ്ഘാഘാടനം ചെയ്തു.
അഡ്വ കാട്ടാക്കട പി.എസ് അനിൽ മുഖ്യ പ്രഭാഷണം നടത്തി .ഭാവന പ്രസിഡൻ്റ് പൂഴനാട് ഗോപൻ ആമുഖപ്രഭാഷണം നടത്തി .അജി ദൈവപ്പുര ,അഖിലൻ ചെറു കോട് ,ചേനാട് രാജേന്ദ്രൻ ,കോട്ടിയ കോണം രവിന്ദ്രൻ നായർ ,സിധിൻ തുളസി ,ജയകുമാരി ,സുചിത്ര എന്നിവർ സംസാരിച്ചു. രാജേഷ് കൃഷ്ണൻ സ്വാഗതവും മിനി നന്ദിയും പറഞ്ഞു.


