കാട്ടാക്കട : സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ദേവൻകോട്, ഇളംപ്ലാമ്മൂട് റ്റി.എസ്. ഭവനിൽ സുകുമാരൻ (സ്റ്റീഫൻ 65) ആണ് കഴിഞ്ഞ രാത്രി പുരയിടത്തിലെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹകരണ ബാങ്കിൽ നിന്നു സ്റ്റീഫൻ നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീട് 2.5 ലക്ഷം തിരിച്ചടച്ചു.
ഇതിന് ശേഷം 2018-ൽ ഗൃഹനാഥന്റെ മകൻ രഞ്ജിത്ത് വായ്പ 6 ലക്ഷമാക്കി പുതുക്കി വാങ്ങി. മകൻ 9,000 രൂപ വച്ച് ഏഴു മാസം വായ്പ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ അച്ഛന്റെയും ഭാര്യയുടെയും ചികിത്സ മൂലം രഞ്ജിത്തിന് 15 തവണ അടവ് മുടങ്ങി. ഇതിന് പിന്നാലെ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയി. രണ്ടു ദിവസം മുൻപ് ബാങ്ക് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതോടെ ഗൃഹനാഥൻ വിഷമത്തിലായിരുന്നു. ഇതിന് പിന്നാലെ പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്നു തുടർച്ചയായി ഫോൺ വിളികളും എത്തിയിരുന്നു.
വീട്ടിൽ നിന്നും ഇറങ്ങി കൊടുക്കണം എന്നും ആവശ്യപെട്ടിരുന്നു. സുകുമാരനും ഭാര്യയും ഉള്ളപ്പോൾ ബാങ്ക് അധികൃതർ എത്തി വസ്തു അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു ശേഷം ജപ്തി ചെയ്യുന്ന സ്ഥലം വാങ്ങാനും ആൾ ഉണ്ടെന്നും അതിൽ നിന്നും കിട്ടുന്നതുകയിൽ ബാക്കി രൂപ തങ്ങൾക്ക് നൽകാമെന്നും ബാങ്ക് അധികൃതർ പറഞ്ഞതായും മകൻ പറയുന്നു. ഇതിനു ശേഷം മാനസീകമായി തളർന്ന സുകുമാരൻ താൻ മരിക്കാൻ പോവുകയാണെന്ന് കൂടെക്കൂടെ പറയുന്ന സ്ഥിതിയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
തുടർന്നാണ് ഇയാൾ ജീവനൊടുക്കിയത്. കഴിഞ്ഞ രാത്രി പിതാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാക്കട പോലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു.
കെ എസ് ശബരീനാഥൻ എം എൽ എ വീട് സന്ദർശിച്ചു. ഭാര്യ തങ്കമണി. മക്കൾ സൗമ്യ, രമ്യ രഞ്ജിത്.മരുമക്കൾ രാജ്മോഹൻ,ജ്യോതിഷ്കുമർ,

