കാട്ടാക്കട : കാട്ടാക്കട റൂറൽ പ്രസ് ക്ലബ്ബ് വാർഷികം മുതിർന്ന മാധ്യമ പ്രവർത്തകൻ ബാലരാമപുരം കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കാട്ടാക്കട പ്രസ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എസ്.സതീഷ്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പ്രസ് ക്ലബ്ബ് സെക്രട്ടറി ശിവാകൈലാസ്, പി.എസ്.പ്രഷീദ്,ടി.എസ്.ചന്ദ്രൻ, രാഗീഷ് രാജ, വി.എസ്.ശ്രീകാന്ത്, എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ടി.എസ്.ചന്ദ്രൻ കേരളകൗമുദി (പ്രസിഡന്റ്) പി.എസ്.പ്രഷീദ് ദേശാഭിമാനി (സെക്രട്ടറി). എൻ.ഐ.ഹസൻ കലാപ്രേമി(ട്രഷറർ) എന്നിവരുൾപ്പെടെ 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ ജോയിന്റ് സെക്രട്ടറി രാഗീഷ് രാജ , വൈസ് പ്രസിഡന്റ് ശശിധരൻ, ഓഫീസ് സെക്രട്ടറി വിജയശേഖരൻ, സജു കുമാർ, സുദീപ് സ്വർണ്ണൻ, ഷിജു, സജുദാസ്, അജിത് കുമാർ.


