കാട്ടാക്കട : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാട്ടാക്കട കുളത്തുമ്മൽ തോട്ടംമ്പറ തോട്ടരികത്തു വീട്ടിൽ ഷൈജു എന്ന പ്രശാന്ത് [30] ആണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
2019 സെപ്റ്റംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചൈൾഡ് വെൾഫെയർ കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് പോലീസ് നടപടി. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.




