കുറ്റിച്ചൽ : ഗവ.പരുത്തിപള്ളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ 1993 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ കുട്ടികൾക്കായി സ്കിൽ ഡെവലൊപ്മെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഐറിൻ ഉത്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സുബിൻ അദ്ധ്യക്ഷത വഹിച്ചു.
ഷീജാ ബാബു സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സുഗതൻ ആശാരി, സുമ. വി.എസ് കൃതഞ്ജത പറഞ്ഞു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു.



