കാട്ടാക്കട : വ്യത്യസതമായ കലാപരിപാടികൾ ഒരുക്കി കിക്കമാ കോളേജ് രക്ത ദാന ക്യാമ്പും യൂണിയൻ ഉദ്ഘടനവും ആർട്സ് ഫെസ്റ്റിവലും ബുധനാഴ്ച്ച ആരംഭിച്ചു. ഏഴാം തീയതി വരെ നടക്കുന്ന പരിപാടിയിൽ ബുധനാഴ്ച ആർട്സ് ആൻഡ് സയൻസ് യൂണിയനും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് കവിയും നാടക രചയിതാവുമായ ദിലീപ് കുട്ടിയായണി കാട് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ സേവന രംഗത്തു പി എച് ഡി നേടിയ ഡോ. ജയകുമാർ,മികച്ച സാമൂഹ്യ പ്രവർത്തകന്റെ അവാർഡ് നേടിയ അലക്സ് ജെയിംസ്, പരുത്തിപള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം നഴ്സ് ജാസ്മി റോസ് എന്നിവരെ ആദരിച്ചു. തുടർന്ന് പമ്പ, കമ്പനി, നിളാ പേരുകൾ നൽകിയ വേദികളിൽ റ്റിക്റ്റോക് ലൈവ്, ഫാഷൻ ഷോ, സംഗീതം, സാഹിത്യം, പബ്ജി മത്സരം, മിനി മിലിഷ്യ, മൊബൈൽ ഫോട്ടോഗ്രാഫി മത്സരങ്ങളും നടന്നു. വ്യാഴാഴ്ച്ച നടക്കുന്ന യൂണിയൻ ഉദ്ഘാടനം 92.7 എഫ് എം ആർ ജെ കിടിലം ഫിറോസ് നിർവഹിക്കും.
യൂണിയൻ ചെയർമാൻ ധനേഷ് ആർ എ യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മഹേഷ് തമ്പി ആർ, ആര്യ സി,എ ആർ റിയാസ്,ബിനീഷ് ബി, ബി. ഉണ്ണികൃഷ്ണൻ, ചന്ദ്രൻ എസ്,അജ്മൽ സലിം,ശ്രീജിത് എൽ, രമ്യ യു,മുഹമ്മദ് അജ്മൽ ഷാ, ഷെറിൻ,അസ്ലം സുലൈമാൻ എന്നിവർ സംസാരിക്കും.തുടർന്ന് നടക്കുന്ന കലാപരിപാടിയിൽ കുറ്റിച്ചൽ രാജേഷ് ഗാനമേള അവതരിപ്പിക്കും. കോളേജ് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കുന്ന വേദിയിൽ കുറ്റിച്ചൽ എസ് ജി സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും.
ഏഴാം തീയതി വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും തുടർന്ന് സമാപനം അഡീഷണൽ എക്സൈസ് കമ്മീഷണർ ഡി രാജീവ് ഉദ്ഘാടനം ചെയ്യും.സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷനാകുന്ന ചടങ്ങിൽ അസ്ലം സുലൈമാൻ, സരിത റാണി എന്നിവർ സംസാരിക്കും



