ആശ വെള്ളറട
കാട്ടാക്കട : ചൂണ്ടുപലക ജംഗ്ഷനിൽ കൂറ്റൻ ഇലവുമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു കട ഭാഗീകമായി തകർന്നു. മുഹമ്മദ് ഹനീഫയു കടയുടെ മുകളിലൂടെ മരക്കൊമ്പ് പതിച്ചത്. കടയുടമയും ബസ് കാത്തുനിന്നരും വഴിയാത്രക്കാരും രക്ഷപെട്ടത് തലനാരിഴക്ക്. ശനിയാഴ്ച്ച പകൽ 12 അര മണിയോടെയാണ് സംഭവം.
ഓടിക്കൂടിയ നാട്ടുകാരും സമീപ വ്യാപരികളും ഒടിഞ്ഞു പതിച്ച ശിഖരങ്ങൾ നീക്കം ചെയ്തത്. ഇലവുമരം നിറയെ കായ് പിടിച്ച് ഭാരം താങ്ങാനാകാതെയാണ് വലിയ ശിഖരം ഒടിഞ്ഞു കടയുടെ മുകളിലൂടെ പതിച്ചത്. നിരവധി തവണ അപകടകരമായി നിൽക്കുന്ന ഇലവുമരം നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് പറഞ്ഞു വെങ്കിലും അവഗണിച്ചു വിടുകയാണ് പരാതി എന്നാണ് നാട്ടുകാർ പറയുന്നത്.
മണ്ഡപത്തിൻ കടവ്, വെള്ളറട എന്നിവിടങ്ങളിലേക്ക് പോകാനായി ബസ് കാത്ത് നിൽക്കുന്നത് ഇപ്പോൾ മരശിഖരം പതിച്ചയിടത്താണ്. സ്കൂൾ വിദ്യാർത്ഥികളും, ഓഫീസ് ജീവനക്കാരും വാട്ടർ അതോററ്ററി ജീവനക്കാർ സമീപ തീയ്യറ്ററിലും മറ്റു സ്ഥാപനങ്ങളിലും എത്തുന്ന അനേകർ ബസ് കാത്തു നിൽക്കുന്നയിടത്താണ് സംഭവം. ശനിയാഴ്ച ആയതിന്നാലും ഉച്ച സമയം ആയതും വലിയ ദുരന്തം ഒഴിവായി. അടിയന്തിരമായി മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സംഘടനകളും പ്രദേശവാസികളും വഴിയാത്രക്കാരും ആവശ്യപ്പെടുന്നു.




