ആശ വെള്ളറട
കാട്ടാക്കട : പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട അംഗൻവാടി, പ്രീ-പ്രൈമറി കുഞ്ഞുങ്ങൾക്കായി പൂവച്ചൽ ഗവ : യു . പി . സ്കൂൾ ''കലപില കൂട്ടം'' എന്നപേരിൽ പ്രീ-പ്രൈമറി ഫെസ്റ്റ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എസ് . ഗീത ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പേഴ്സൺ പി.പി പ്രവീണ അദ്യക്ഷത വഹിച്ചു. പൊതുവെ അംഗൻവാടി കുട്ടികൾക്ക് ഒരു വേദിയുണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ പിടിഎ ആശയമാണ് പ്രീ-പ്രൈമറി ഫെസ്റ്റ്.
പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട 13 അംഗൻവാടികളിൽ നിന്നായി 250കുഞ്ഞുങ്ങളും അവരുടെ രക്ഷാകർത്താക്കളും അംഗൻവാടി അധ്യാപികമാരും ഉൾപ്പെടെ 500ൽ അധികം പേർ പങ്കെടുത്തു. കാട്ടാക്കട താലൂക്കിൽ അംഗൻവാടി-പ്രീ-പ്രൈമറി കുഞ്ഞുങ്ങൾക്കായി ആദ്യമായിട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി. വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളൂം വിതരണം ചെയ്തു.
വൈകുന്നേരം മൂന്നു മണിയോടെ നടന്ന സമാപന സമ്മേളനം കോമഡി ഉത്സവം ഫെയിം പുലിയുർ ജയകുമാർ ഉദ്ഘാടനംചെയ്തു. അലമുക്ക് വാർഡ് അംഗവും പ്രീ-പ്രൈമറി ചെയർമാനുമായ സുരേഷ് കുമാർ അദ്യക്ഷത വഹിച്ചു. സ്റ്റുവർട്ട് ഹാരിസ് സ്വാഗതം പറഞ്ഞു. ഐ.റ്റി.ഡി.സി സൂപ്പർവൈസർ കലാവതി, പി.ടി.എ പ്രസിഡന്റ് ജി.ഓ ഷാജി, എസ്. എം.സി ചെയർമാൻ എ.നസറുദ്ദീൻ, പി.ടി.എ വൈസ് പ്രസിഡന്റ് സതീഷ് മാമ്പള്ളി, പ്രീ-പ്രൈമറി ഫെസ്റ്റ് കൺവീനർമാരായ ജിനാസ്, അസീസ് എന്നിവർ നേതൃത്വം നൽകി. ഷൗക്കത്തലി നന്ദി പറഞ്ഞു.



