തിരുവനന്തപുരം : കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. സുനിലിന്റെ മകൻ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ് സുനിലാണ് മരിച്ചത് .
വ്യാഴാഴ്ച്ച വൈകുന്നേരം 6:30 ആണ് വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ ജീവി കടിച്ചതായി തോന്നിയത്.
പഠിച്ചുകൊണ്ടിരിക്കുമ്പോൾ കാലിൽ എന്തോ കടിച്ചതായി പിതാവിനോട് അഭിനവ് പറഞ്ഞു. ഉടൻ തന്നെ സുനിലിന്റെ ഓട്ടോയിൽ തന്നെ ഇവർ സമീപ ആശുപത്രിയിൽ ആശുപത്രിയിൽ എത്തിച്ചു പ്രാധമീക ചികത്സ നൽകി.
എന്നാൽ കുട്ടിയുടെ നില ഗുരുതരാവസ്ഥയിലേക്ക് എത്തിയപ്പോൾ കാട്ടാക്കടയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യം ഏലിയാകാം കടിച്ചത് എന്നാണ് ഇവർ കരുതിയത് പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്നുള്ള കണ്ടെത്തലിൽ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്തത്. ഇതിനിടെ കുട്ടിയുടെ ജീവൻ നഷ്ട്ടപ്പെട്ടു. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനിൽ മുകുന്ദറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചു വനം വകുപ്പ് അധികൃതർ എത്തി അഭിനവ് പഠിച്ചു കൊണ്ടിരുന്ന മുറിയിലെ കവറിൽ നിന്നും പാമ്പിനെ കണ്ടെടുക്കുകയും ചെയ്തു വീട്ടിനുള്ളിൽ തടി ഉരുപ്പടികൾ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിൽ ഇനിയും പാമ്പുണ്ടോ എന്ന് പരിശോധന വകുപ്പ് നാട്ടുകാരും ചേർന്ന് നടത്തുകയാണ്.