തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമര സമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് പൂർണ്ണം. പൊതുഗതാഗത സംവിധാനം നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്. ഇന്ന് രാത്രി 12 മണി വരെയാണ് പണിമുടക്ക് നടക്കുന്നത്. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.
ശബരിമലയിലേക്ക് ഒഴികെയുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഒന്നും സർവീസ് നടത്തിയില്ല. സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി തൊഴിലാളികൾ എല്ലാം സമരത്തിന്റെ ഭാഗമായതോടെ പൊതുഗതാഗത സംവിധാനം നിശ്ചലമായി. ട്രെയിൻ സർവീസ് തടസ്സമില്ലാതെ നടന്നു. മെഡിക്കൽ കൊളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകാൻ പൊലീസ് ഗതാഗത സൗകര്യം ഒരുക്കി. സെക്രട്ടറിയേറ്റിന് മുന്നിലൊരുക്കിയ സമരവേദിയിലേക്ക് നടന്ന മാർച്ചിൽ നേതാവ് ചന്ദ്രശേഖരൻ [ഐ.എൻ.ടി.യു.സി], കെ.പി രാജേന്ദ്രൻ എന്നിവർ സമരത്തിൽ പങ്കാളികളായി. എളമരം കരീം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കാട്ടാക്കടയിൽ നടന്ന സമരം യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പരുത്തിപ്പള്ളി സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്.എസ്.സജീവ് , ബീജു , മലയം ശ്രീകണ്ഠന് ,കാട്ടാക്കട ഫ്രാന്‍സിസ് , കാട്ടാക്കട ഉണ്ണി, കാട്ടാക്കട രാമു എന്നിവര്‍ സംസാരിച്ചു. പണിമുടക്കിനെ തുടര്‍ന്ന് കാട്ടാക്കട , കുറ്റിച്ചല്‍ ,പൂവച്ചല്‍ ,കള്ളിക്കാട് , ആര്യനാട്, മാറനല്ലൂര്‍ പഞ്ചായത്തുകളിലെ പെട്ടികടകള്‍ പോലും അടഞ്ഞുകിടന്നു. ഓട്ടോ ,ടാക്സി , തുടങ്ങിയ റോഡിലിറങ്ങിയില്ല. സ്വകാര്യ കാറുകളും ,വിനോദ യാത്ര സംഘങ്ങള്‍ പോയ വാഹനങ്ങളും സമരാനുകൂലികള്‍ തടഞ്ഞു തിരിച്ചയച്ചു.
മൈലോട്ടുമൂഴി ,കാട്ടാക്കട പ്രദേശത്ത് സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞത് നേരിയ വാക്കേറ്റങ്ങള്‍ക്ക് ഇടയാക്കി. കാട്ടാക്കടയിൽ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങിയ ബാങ്കുകൾ സമരാനുകൂലികൾ എത്തി അടപ്പിച്ചു. ബാങ്കുകളിൽ പകുതിയോളം ജീവനകകർ പ്രവേശിച്ചിരുന്നു.