കാട്ടാക്കട : കട്ടയ്ക്കോട് സഹകരണ ബാങ്ക് നിക്ഷേപസമാഹരണവും, കുടിശിക നിവാരണ യജ്ഞവും ആരംഭിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ തമ്പി തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.സുബ്രഹ്മണ്യപിള്ള, ഡയറക്ടർമാരായ ജെ.സഹായദാസ്, സെൽവസ്റ്റർ, രാജേശ്വരി, സെക്രട്ടറി തോമസ് ജോൺ തുടങ്ങിയവർ പങ്കെടുത്തു