നെടുമങ്ങാട് : ആദിവാസി പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ 3 പേരെ പാലോട് പോലീസ് പിടികൂടി. കാമുകൻ മൊഹ്സീൻ, തമിഴ്നാട് മാർത്താണ്ഢനം സ്വദേശികളായ അശോകൻ, വിനയകുമാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഈ മാസം 17-ന് പാലോട് സ്വദേശിയായ പെൺകുട്ടിയെ കാണാനില്ലാന്ന് പറഞ്ഞ് മാതാപിതാക്കാൾ പോലീസിൽ പരാതി നൽകിയത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
പരാതിയെ തുടർന്ന് പാലോട് എസ്ഐ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വഷണത്തിൽ പാലോട് സ്വദേശിയായ മൊഹ്സീനുമായി പെൺകുട്ടി പ്രണയത്തിൽ ആണെന്ന് മനസിലാക്കയി. മുഹസിൻ്റെ ഫോൺ ലൊക്കേഷൻ, കോൾ ലിസ്റ്റ് പരിശോധനയിലാണ് താന്നിമൂട്ടിൽ ഒരു ലോഡ്ജിൽ ഉണ്ടെന്നറിയുന്നതും പെൺകുട്ടിയെ കണ്ടെത്തുന്നതും പ്രതികളായ തമിഴ് നാട്ടുകാരും കാമുകനും പിടിയിലാകുന്നത്.
അന്വേക്ഷണവുമായി തെന്നൂരിലെ ലോഡ്ജിൽ എത്തിയ പൊലീസ് പീഡനത്തിനും സാക്ഷിയായി. തമിഴ്നാട് സ്വദേശികളായ അശോകൻ വിനയകുമാർ എന്നിവർക്ക് പെൺകുട്ടിയെ കാഴ്ച്ച വച്ചു പോലീസിൻ്റെ കൃത്യസമയത്തെ ഇടപ്പെടൽ പെൺകുട്ടിയെ രക്ഷിച്ചു.
പെൺകുട്ടിയെ തമിഴ്നാട്ടിലേയ്ക്ക് കാത്താനായരുന്നു ഈ സംഘത്തിൻ്റെ ഉദ്ദേശം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ലോഡ്ജ് തള്ളി തുറന്നാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതും അശോകൻ, വിജയകുമാർ എന്നിവരെ പിടികൂടിയത്. തമിഴ്നാട്ടിൽ ഹിറ്റാച്ചി ഡ്രൈവർമാരായി എത്തിയവരാണ്.
മൊഹ്സീനും പെൺകുട്ടിയുമായുള്ള പ്രണയം തിരിച്ചറിഞ്ഞ വിജയനും അശോകനും പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടു വരാൻ മൊഹ്സീന് പ്രചോദനം നൽകി. ഇതേ തുടർന്ന് മുഹസിൻ പെൺകുട്ടിയെ വിളിച്ചിറക്കി ലോഡ്ജിൽ എത്തിച്ചു. കാമുകൻ ആദ്യം പീഡിപ്പിക്കുകയും അതിന് ശേഷം കൂട്ടുകാർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി.
പോലീസ് അന്വേക്ഷണവുമായി ഈ മേഖലയിലെ ലോഡ്ജുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ ലോഡ്ജിൽ പെൺകുട്ടികളുണ്ടോ എന്ന ചോദ്യത്തിന് മാനേജരുടെ ഇല്ലെന്നായിരുന്നു മറുപടിയിൽ സംശയം തോന്നിയ പോലീസ് മുറികളിൽ പരിശോധന നടത്തുന്നതിനിടെ ഒരു മുറിയിൽ പിടിവലിയുടെ ശബ്ദം കേൾക്കുക്കുകയും ഉടനെ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോൾ പീഡന ശ്രമം പൊലീസ് നേരിട്ട് കാണുകയായിരുന്നു.
ശേഷം മുറിയിലുണ്ടായിരുന്ന രണ്ടു പേരേയും ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പെൺകുട്ടിയേയും പ്രതികളെയും കസ്റ്റഡിയിൽ എടുത്ത് പുറത്തു വന്നപ്പോൾ തന്നെ കാമുകനും ബൈക്കിൽ എത്തി. തൽസമയം കാമുകനും പോലീസ് പിടിയിലായി. തുടർന്ന് സ്റ്റേഷനിലെത്തിച്ച് പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതിനിടെ കാമുകനെതിരെ പ്രായ പൂത്തിയാകുന്നതിനു മുന്നേ നടന്ന പഴയ പീഡനവും പെൺകുട്ടി തുറന്നു പറഞ്ഞു. കാമുകനെതിരെ പോക്സോ കേസും എടുത്തു. കാമുകൻ തന്നെ കൂട്ടുകാർക്ക് തന്ത്രപരമായി കാഴ്ച വച്ചുവെന്ന് പെൺകുട്ടി പോലീസിനോട് മൊഴി നൽകിയത്. നെടുമങ്ങാട് കോടതിയിൽ പ്രതികളെ ഹാജരാക്കി.




