നെടുമങ്ങാട് : നന്ദിയോട് ഗ്രാമപഞ്ചായത്തും പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ നൂറോളം കിടപ്പു രോഗികൾക്കായി എകദിന വിനോദയാത്രസംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഫ്ലാഗ് ഓഫ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉദയകുമാർ, ഡോ. ശ്രീജിത്ത്, ഡോ.ജോർജ്, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. രോഗികളെ പങ്കെടുപ്പിച്ച് ക്രിസ്തുമസ് ആഘോഷം നടത്തി.




