കാട്ടാക്കട : പൂവച്ചൽ ജങ്ഷനിലെ ലൈഫ് സ്റ്റയിൽ തുണിക്കടയിൽ അതിക്രമിച്ചു കയറി യുവാവ് കടയുടമയായ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു. ചൊവാഴ്ച്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം.
ബൈക്കിൽ എത്തിയ യുവാവ് കടയിൽ കയറി ഉടമയായ ഷീന ഫാത്തിമയെ അസഭ്യം വിളിച്ചു കത്തി എടുക്കുകയും ഇതു കണ്ടു മകൻ റിയാൻ ഇവർക്ക് കുറുകെ കയറി എതിർക്കുകയും ചെയ്തു. ഇതിനിടെ കടയിലേക്ക് വന്ന മകൾ റിയ സംഭവം കണ്ട് സമീപ കടയിൽ നിന്നും പിതാവിനെ വിളിച്ചു കൊണ്ടു വന്നു ഇതിനിടെ അക്രമി ഷീനയുടെ ഇടതു കയ്യിൽ വെട്ടി പരിക്കേൽപ്പിച്ചു.
ഇതിടെ ഷീനയുടെ ഭർത്താവ് അബ്ദുൾ അസീസ് ഇയാളെ തടഞ്ഞു വയ്ക്കുകയും കത്തിയിൽ പിടിച്ചു ഇരുവരും മൽപ്പിടിത്തമായി. ആളുകൾ ഓടി കൂടിയതോടെ അക്രമി ഇയാളെ തള്ളിയിട്ട് ബൈക്കിൽ രക്ഷപ്പെട്ടു. കടയിലെ സുരക്ഷാ ക്യാമറയും മറ്റു സംവിധാനവും അക്രമി അടിച്ചു തകർത്തു.
ഷീനയെ നാട്ടുകാരും ഭർത്താവും ചേർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൾ അസീസിസിനും പരിക്കുളതായി പറയുന്നു. സംഭവം നടക്കുന്ന സമയം സമീപത്തു എം എൽ എ ശബരീനാഥൻ , ലീഗ് നേതാവ് കെ എൻ ഖാദർ എന്നിവർ പങ്കെടുക്കുന്ന കോണ്ഗ്രസ്സിന്റെ ഭരണ ഘടന സംരക്ഷണ സദസ് നടക്കുകയായിരുന്നു. ഇതിനു സമീപത്തായി രണ്ടു പോലീസുകാരും ഉണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ചു കാട്ടാക്കട പോലീസ് എത്തി പരിശോധന നടത്തി.