തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഈമാസം 26 മുതല്‍ 29 വരെ തലസ്ഥാനത്ത് നടത്തുന്ന കേരളോത്സവം സംസ്ഥാന കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടി ബിന്ദുജാമേനോന്‍ നിര്‍വഹിച്ചു. പ്രധാന വേദിയായ തൈക്കാട് ഗവ.ആട്സ് കോളജിലെ പ്രോഗ്രാം കമ്മിറ്റി ഓഫീസിലായിരുന്നു പരിപാടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ബോര്‍ഡ് വൈസ് ചെയര്മാന് പി. ബിജു, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കരമന ഹരി, ഭാരത് ഭവന് സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഐ.പി.ബിനു എന്നിവര്‍ പങ്കെടുത്തു.
നഗരത്തിലെ 12 വേദികളിലായി ആറായിരത്തിലധികം കലാ കായിക പ്രതിഭകള്‍ കേരളോത്സവത്തില്‍ പങ്കെടുക്കും.




