കാട്ടാക്കട : മദ്യപ സംഘത്തിന്റെ അക്രമത്തിൽ അമ്മക്കും മക്കൾക്കും പരിക്ക്. കാട്ടാക്കട കുറ്റിച്ചൽ കല്ലറതോട്ടം സ്വദേശിയായ സുനിത (38) മക്കളായ സൂരജ് (22), സൗരവ് (19) എന്നിവർക്കാണ് മർദനം. പേയാട് ഉള്ള കടുംബ വീട്ടിൽ നിന്നും കുറ്റിച്ചൽ വീട്ടിലേക്കു പോകവെ ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെ പൂവച്ചൽ, പുന്നാകരിക്കകം മുളമൂട് വച്ചാണ് ആക്രമണം. സൂരജിന്റെ നെറ്റിയിലും തലയിലും സൗരവിന്റെ കഴുത്തിലും തലയിലും പരിക്ക്.
സുനിതയുടെ കഴുത്തിനു കുത്തിപ്പിടിച്ച് അക്രമി പോലീസിൽ പരാതി നൽകിയാൽ പെട്രോൾ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയുണ്ട്. സുനിത ഓടിച്ചിരുന്ന ബൈക്കിനു പുറകിൽ രണ്ടു ബൈക്കുകളിൽ എത്തിയ സംഘത്തിൽ ഇവരെ കണ്ടു കൂകി വിളിക്കുകയും അസഭ്യം പറഞ്ഞു പിന്തുടരുകയായിരുന്നു. ഇതു പുറകിലുരുന്ന മകൻ ചോദ്യം ചെയ്തു. ഇതോടെ ഇവർ മുന്നിൽ കയറി പോകുകയും വാഹനം തടയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി.
ഇതിനിടെ അക്രമികളിൽ ഒരാൾ ഫോൺ ചെയ്തു ശേഷം കാറിൽ എത്തിയ രണ്ടുപേർ സൂരജിനെകല്ലെടുത്ത് ഇടിക്കുകയും ചെയ്തു.ബൈക്കിൽ എത്തിയവരിൽ ഒരാൾ ഇഷ്ടിക കൊണ്ട് സൗരവിനെയും എറിയുകയും വീണ്ടും മർദിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തു പ്രശ്നമുള്ളതായി വിവരം ലഭിച്ച കാട്ടാക്കട പോലീസ് എത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു എങ്കിലും സംഘത്തിലെ ഒരാൾ പോലീസ് പിടിയിലായി.
രാത്രിയോടെ സുനിതയുടെ ഭർത്താവ് എത്തി പോലീസിൽ പരാതി നൽകിയ ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു.