കാട്ടാക്കട : മലയിന്‍കീഴ് - കാട്ടാക്കട റോഡിൽ അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ആര്യങ്കോട്, മണ്ണാംകോണം, നെട്ടിയറ അരുണ്‍ ഭവനില്‍ വിജയന്-ഗീത ദമ്പതികളുടെ മകന് അരുണ്‍ [21]ആണ് മരിച്ചത്. ബൈക്കിനു പിന്നിലിരുന്ന സഹ യാത്രികനും വാന്‍ ഡ്രൈവർക്കും പരുക്ക്. ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പള്ളിച്ചല്‍ ശ്രീകൃഷ്ണസദനത്തില്‍ ഹരികൃഷ്ണന് [38] വാൻ ഡ്രൈവര്‍ നിസാം എന്നിവരാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത് .
ഹരികൃഷ്ണനെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുകയാണ് . വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ അപകടം. പൊട്ടന്കാവിനു സമീപം വച്ച് ആണ് അപകടം നടന്നത്.
കാട്ടാക്കട ഭാഗത്തേയ്ക്കുവരികെയായിരുന്ന ബൈക്കിനെ എതിരെ ദിശയിൽ അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വാഹനത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. പൂഴനാടത്തെ പന്തൽ ഡെക്കറേഷൻ ആവശ്യങ്ങളാക്കായി ഓടുന്ന വാഹനമാണ്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ എത്തി പ്രവർത്തനം നടത്തി.




