കാട്ടാക്കട : സിയാച്ചിനിൽ സൈനിക സേവനം നടത്തുന്നതിടയിൽ മഞ്ഞുമല ഇടിഞ്ഞുവീണ് തിരുവനന്തപുരം പൂവച്ചൽ കുഴയ്ക്കാട് കല്ലണമുഖം ശിവശൈലത്തിൽ സുദർശനൻ - സതി കുമാരി ദമ്പതികളുടെ മകൻ നായിക് അഖിൽ എസ്.എസ് (നഴ്സിംഗ് അസിസ്റ്റന്റ് ) മരണപെട്ടു.
മൃതദേഹം ഇപ്പോൾ ശ്രീനഗർ ഹോസ്പിറ്റലി. അടൂർ പ്രകാശ് എംപി ഡിഫെൻസ് മിനിസ്റ്റർ ശ്രീ രാജ്നാഥ് സിങിന്റെ ഓഫീസുമായി ബന്ധപെട്ടു തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്. പതിനൊന്നു വർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്. അവധിക്കു നാട്ടിൽ വന്ന അഖിൽ മകൻ ദേവരഥ്ന്റെ പിറന്നാൾക്കഴിഞ്ഞു കഴിഞ്ഞ ഒക്ടോബറിൽ ആണ് ജോലിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് മരണവിവരം ബന്ധുക്കൾ അറിയുന്നത്.
ബോഡറിൽ ജോലി നോക്കുന്നതിനിടെ അപകടം നടന്നത്. ഇരുനൂറു മീറ്റർ വേഗതയിലെ കാറ്റ് വീശി അടിച്ചതിനെ തുടർന്ന് മഞ്ഞുമല ഇടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ രണ്ട് പേരെ കണ്ടെത്തി. രക്ഷാപ്രവർത്തകർക്ക് രണ്ട് സംഭവങ്ങളിൽ നിന്നും എല്ലാ ഉദ്യോഗസ്ഥരെയും കണ്ടെത്താനും വീണ്ടെടുക്കാനും കഴിഞ്ഞു. രക്ഷാപ്രവർത്തകരുടെയും മെഡിക്കൽ സംഘങ്ങളുടെയും മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും, തങ്ദാർ സെക്ടറിലെ മൂന്ന് ആർമി ഉദ്യോഗസ്ഥരും ഗുരസ് സെക്ടറിലെ ഒരു ആർമി ഉദ്യോഗസ്ഥരും മരിച്ചു.




