നെടുമങ്ങാട് : ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ മാതാവിനെയും കാമുകനെയും വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു.
വട്ടപ്പാറ വേറ്റിനാട് സ്വദേശിനി അഞ്ജന(28) ആണ് ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം നാലും, പത്തും വയസ്സുള്ള കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടി പോയത്.
കാഞ്ഞിരപ്പള്ളി സ്വദേശി സരുൺ(24) എന്നയാളോടൊപ്പമാണ് യുവതി ഒളിച്ചോടിയത്. ബാംഗ്ലൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത കമിതാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




