കാട്ടാക്കട : കള്ളിക്കാട് മുകുന്ദറ പാട്ടേക്കോണം കുഞ്ചുകോണം തടത്തരികത്ത് വീട്ടിൽ ശശി (60) യുടെ മൃദദേഹമാണ് കണ്ടെത്തിയത്. മൃദദേഹത്തിനു മൂന്ന് ദിവസത്തെ പഴക്കം ഉള്ളതായി നെയ്യാർ ഡാം പോലീസ് അറിയിച്ചു. വീടിൻറെ വരാന്തയോട് ചേർന്ന രണ്ടു പലകമേൽ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അവിവാഹിതനായ ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇന്നലെ രാവിലെ പത്തു മണിയോടെ മൃതദേഹത്തിന് ഉള്ള ദുർഗന്ധത്തെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിൻറെ മൃതദേഹം കണ്ടെത്തിയത്.
മാനസിക വൈകല്യമുള്ള ശശി സ്വന്തമായുണ്ടായിരുന്ന വീട് പൊളിച്ചു കളയും തുടർന്ന് നാട്ടുകാർ ടാർപോളിൻ ഷീറ്റ് വാങ്ങി ഷെഡ്ഡ് നിർമിച്ചു നൽകുകയും ചെയ്തു. ഇതിൻറെ ഒരുഭാഗം ഇയാൾ പൊളിച്ചു കളഞ്ഞതായും ബന്ധുക്കൾ പറയുന്നു. കള്ളിക്കാട് ജംഗ്ഷന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് ഇയാൾ ഉറങ്ങുന്നത്.
തുടർന്ന് അയാൾ വാസികൾ ബന്ധുക്കളെയും വാർഡ് മെമ്പറിനെയും അറിയിച്ചു. നെയ്യാർഡാം പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരത്ത് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.




