വിതുര : സ്കൂളിന് സമീപം മാലിന്യനിക്ഷേപം സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും മൂക്കും പൊത്തി ഓടുകയാണ്. വിതുര പഞ്ചായത്തിലെ മേമലവാർഡിൽ തേമല കെ.വി.എൽ.പി.സ്കൂളിന് സമീപമാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്.200ലധികം വിദ്യാർത്ഥികൾ കടന്ന് പോകുന്ന സ്ഥലത്താണ് ഇറച്ചി വില്പനകേന്ദ്രങ്ങളില്നിന്നും വീടുകളില്‍ നിന്നും ഉള്ള മാലിന്യങ്ങള്‍ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധർ മാലിന്യനിക്ഷേപം നടത്തിയിരിക്കുന്നത്.
ഇറച്ചി വേസ്റ്റുകള്‍ അഴുകി ദുര്‍ഗന്ധം പരക്കുന്നതുമൂലം രോഗ ഭീതിയിലാണ് വിദ്യാർത്ഥികളും നാട്ടുകാരും. മാലിന്യത്തിന് പുറമേ പട്ടികുട്ടികളേയും പൂച്ചകളെയും ഇവിടെ കൊണ്ട് വന്ന് ഉപേക്ഷിക്കാറുണ്ട്. മഴക്കാലമായതിനാൽ കോഴിവേസ്റ്റ് വെള്ളം കെട്ടിനിന്ന് മാറാരോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. കൊതുകു ശല്യവും ഈച്ച ശല്യവും രൂക്ഷമാണ്.
പ്രദേശവാസികള്‍ അനവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ രാത്രിയില്‍ തെരുവുനായ്ക്ക ളുടെ ശല്യവും രൂകഷമാണ്. സ്കൂള്‍ പരിസരത്തും നായകള്‍ തമ്ബടിച്ചിട്ടുണ്ട്. പാതയോരത്ത് മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത് നായകള്ക്കിപ്പോള് അനുഗ്രഹമാണ്. മാത്രമല്ല മാലിന്യങ്ങള്‍ കാക്കകളും മറ്റും കൊത്തിവലിച്ച് കിണറുകളിലും സ്കൂള്‍ പരിസരത്തും കൊണ്ടുവന്നിടുന്നുണ്ട്. മാറാ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ ജീവൻ ബലിയാടാക്കി ഇറച്ചി വേസ്റ്റുകള്‍ കൊണ്ടിടുന്നവരെ പിടികൂടണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.