കാട്ടാക്കട : പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പുന്നാംകരിക്കകത്ത് തുടങ്ങാന്‍ നീക്കം നടക്കുന്ന ബീവറേജ് ഔട്ട് ലെറ്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം കരുത്താര്‍ജിക്കുന്നു. ജനവാസ കേന്ദ്രത്തില്‍ മദ്യശാല സ്ഥാപിക്കാനുള്ള നടപടികൾക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പന്തൽ കെട്ടി ഇരുപ്പ് സമരം ആരംഭിച്ചു. നിരവധി സംഘടനകളും വ്യക്തികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടും ഉണ്ട്.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സാന്നിദ്ധ്യം സമരക്കാര്‍ക്ക് ഉണ്ടാകും. ബി.ജെ.പി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണയുമായി രംഗത്തെത്തി. മദ്യശാലയ്ക്കായി പഞ്ചായത്ത് അനുമതി കൊടുത്തിട്ടില്ല എന്നും ഇവിടെ മദ്യശാല വരാൻ അനുവദിക്കില്ല. കൂടതെ സർക്കാരും ബീവറേജ് കോപ്പറേഷനും പഞ്ചായത്തും ഇവിടെ മദ്യശാല സ്ഥാപിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ആക്ഷൻ കൗൺസിൽ കൺവീനറുമായ കെ രാമചന്ദ്രൻ പറഞ്ഞു.
അതെ സമയം ഇവിടെ ബീവറേജ് ഔട്ട് ലെറ്റ് വരുന്നത് എക്സൈസ് മന്ത്രി അറിഞ്ഞിട്ടില്ലന്നും ഉദ്യോഗ തലത്തിലുള്ള നീക്കമാണെന്നും ഇതേ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു അളവ് തിട്ടപ്പെടുത്തി പ്പോയതായും ആക്ഷൻ കൗൺസിൽ പറയുന്നു. എന്നാൽ ഇവിടെത്തെ ജനങ്ങളെ സമരത്തിൽ നിന്നും പിന്തിപ്പിക്കാൻ ചില തൽപരകക്ഷികൾ ശ്രമിക്കുന്നതായും ഈ സമരം ഒരു പ്രകസനം മാത്രമാണെന്നും ആരോപണങ്ങൾ ഉയരുന്നു. പുന്നാംകരിക്കകത്ത് ബീവറേജ് ഔട്ട് ലെറ്റ് വരും എന്ന് നാട്ടുകാരിൽ സംശയം ഉണ്ടെങ്കിലും. സമരവുമായി മുന്നോട്ട് പോകും എന്നും ഇവിടെ ആരംഭിക്കുന്ന ബീവറേജ് ഔട്ട് ലെറ്റ് എന്ത് വിലകൊടുത്തും തടയുമെന്നാണ് ഇവർ പറയുന്നത്.