കട്ടാക്കട : കാട്ടാക്കട താലൂക്ക് പരിധിയിലെ വിവിധ ഗ്രാമ പഞ്ചായത്തു പ്രദേശങ്ങളിലെ വൈദ്യുത ലൈറ്റുകൾ പ്രവർത്തന രഹിതമായിട്ടു മാസങ്ങൾ കഴിഞ്ഞു. കൂടാതെ മലയോരമേഖലയിലെ പ്രധാന കവലകളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തെരുവുവിളക്കുകൾ പലതും പ്രവർത്തനരഹിതമാണ്. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരനടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. പ്രവർത്തനം തുടങ്ങി മാസങ്ങൾ പിന്നിടും മുൻപേ പ്രവർത്തനരഹിതമായ ലൈറ്റുകളും ഇക്കൂട്ടത്തിലുണ്ട്. പിന്നീട് പലതവണ നന്നാക്കിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.
അതെ സമയം തെരുവു വിളക്കുകൾ മിഴിയടച്ചത് പുലർച്ചേ എത്തുന്ന യാത്രക്കാരെയും പരിസരവാസികളെയും വലയ്ക്കുന്നു. ചിലയിടത്ത് സാമൂഹികവിരുദ്ധരുടെയും തെരുവു നായയുടെയും ശല്യം ബസ് കാത്ത്നിൽക്കുന്നവരെ വലയ്ക്കുന്നുണ്ട്. പുലർച്ചെ കാട്ടാക്കട ചന്തയിൽ എത്തുന്ന കർഷകർക്കും തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. രാത്രിയിൽ ഇരുട്ടിന്റെ മറവിൽ കഞ്ചാവ് കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ലൈറ്റുകളിൽ ഘടിപ്പിച്ചിട്ടുള്ള ടൈമറുകൾ പലതും കേടായതും, കൃത്യസമയത്ത് തകരാറ് പരിഹരിക്കുന്നതിനുള്ള തുക അനുവദിക്കാത്തതുമാണ് ഇതിന് കാരണമെന്ന് പഞ്ചായത്ത് അധികൃതരുടെ ആരോപണം.
കെഎസ്ഇബി വൈദ്യുതി വിതരണത്തിൽ വൻ നഷ്ടം സംഭവിക്കുന്നു എന്ന് സർക്കാർ പറയുമ്പോഴും കാട്ടാക്കട താലൂക്ക് പ്രദേശങ്ങൾ മുഴുവനും ഇരുട്ടിലാണ്. സാധരണ കാരന്റെയും നല് എൽഇഡി ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെയിനിന്നും വൈദുതി ഉപയോഗത്തിന് വാങ്ങുന്നതോ ആയിരക്കണക്കിന് രൂപയാണ്. മിക്ക വെദ്യുത പോസ്റ്റുകളിലെ ലൈറ്റുകളും പ്രവർത്തന രഹിതമാണ്. അതെ സമയം ലക്ഷണങ്ങളാണ് തെരുവ് വിളക്കുകൾക്കായി ചിലവഴിക്കുന്നത് എന്ന് പഞ്ചായത്തു അധികൃതരുടെ വാദം. എന്നാൽ വെദ്യുത ലൈറ്റുകൾ മാറ്റുന്നതിന് കരാർ എടുത്തവർ ഇനിയും കൊടുക്കാനുള്ള കുടിശിക കൊടുത്തില്ലത്രേ.
വിളക്കുകളുടെ പ്രവർത്തനം നിലച്ചതോടെ പ്രദേശങ്ങളിൽ മാലിന്യം നിക്ഷേപിക്കലും കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കാട്ടാക്കട, പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. എന്നാൽ ഇവിടങ്ങളിലെ വൈദ്യുത പോസ്റ്റുകളിൽ ലൈറ്റുകൾ പ്രവർത്തന രഹിതമാണ്. കൂടതെ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യവും കൂടുകയാണ്. പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ മുളമൂട് ജംഗ്ഷനിൽ പുതിയതായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും അതിന്റെ വൈദ്യുതി കരണം പോലും നടന്നിട്ടില്ല. എന്നാൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് പ്രദേശത്തെ രാഷ്ടീയ പ്രവർത്തകർ റീത്ത് വച്ച് പ്രതിക്ഷേധം നടത്തിയിരുന്നു. തെരുവുവിളക്കുകൾ നന്നാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാവണമെന്ന് നാട്ടുകാരുടെ ആവശ്യം.