ആര്യനാട് : നിപ്പോൺ ടയോട്ട ഇഞ്ചക്കൽ ഷോറൂമിലെ സർവീസ് വിഭാഗം ഡ്രൈവർ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചെ ആറുമണിയോടെ ആര്യനാട് ചേരപള്ളിയിലുള്ള കൊടും അളവിലാണ് സംഭവം. പെരിങ്കടവിള, വെള്ളുക്കുഴി ജീസസ് ഭവനിൽ വിജയൻ - ഗിരിജ ദമ്പതികളുടെ മകൻ അനീഷ് വി.ജി (24) ആണ് മരിച്ചത്. സുഹൃത്ത് പൊഴിയൂർ കൊല്ലംകോട് സ്വദേശി അനുജിത്ത് (22)നെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കൊളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരിങ്കടവിള സ്വദേശി ആയ അനീഷ് മലയിൻകീഴ് ശാന്തമൂല വഴുതൂർക്കോണം കുളത്തിൻങ്കര പുത്തൻവീട്ടിലെ ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നത്. അനുജിത്ത് സർവീസ് വിഭാഗം ജീവനക്കാരനാണ്.
നിപ്പോൺ ടയോട്ട ഷോറൂമിലെ സർവീസ് വിഭാഗത്തിലെ യുവാക്കൾ പത്തോളം ബൈക്കുകളിൽ നഗരത്തിൽനിന്നും പൊന്മുടിയിലേക്ക് യാത്ര തിരിച്ചിരുന്നു. വിനോദയാത്രാ സംഘത്തിലെ അനീഷും അനുജിത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അമിതവേഗത്തിൽ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസിനടിയിൽ ഇടിച്ചുകയറുകയായിരുന്നു.
ആര്യനാട് കെ.എസ്.ആർ.ടി ഡിപ്പോയിലെ അർ.എസ്.കെ 334 നമ്പർ ബസ്മെ ഡിക്കൽ കോളെജിലേക്ക് പോകുകയാരുന്ന ബസിനടയിലേക്കാണ് ബൈക്ക് ഇടിച്ച് കയറിത്.
തുടർന്ന് നാട്ടുകാരും ആര്യനാട് പോലീസും അപകടത്തിൽപെട്ടവരെ പ്രവാസി ആംബുലൻസിലും മറ്റൊരു ആംബുലൻസിലും ആശുപത്രിയിൽ എത്തിക്കുയായിരുന്നു. അനീഷ്ന്റെ മൃദദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്.
അതെ സമയം ഞയറാഴ്ച ആയതിനാൽ പോസ്റ്റ് മോർട്ടം നടത്താൻ ജീവക്കാരും ഡോക്ടറും ഇല്ലാത്തതിനാൽ അനീഷ്ന്റെ മൃദദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റേണ്ടി വരും എന്ന് ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.