മസ്കുലര്‍ ഡിസ്ട്രോഫി (പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്ന രോഗം) ബാധിച്ച ആളുകളുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. രോഗബാധിതരായ ആളുകളുടെ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിച്ച മൊബിലിറ്റി ഇന്‍ ഡിസ്ട്രോഫി എന്ന ട്രസ്റ്റിന്റെ ഭാരവാഹികളാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണാനെത്തിയത്.
വൈദ്യശാസ്ത്രത്തിന് ശാശ്വതപരിഹാരം ഇതുവരെ കണ്ടെത്താനാകാത്ത രോഗമാണിത്. രോഗി അനുഭവിക്കുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രത്യേകമായ പരിഗണന, മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ സഹായം, വീല്‍ച്ചെയര്‍, പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങളാണ് സംഘടന മുഖ്യമന്ത്രിയോട് ഉന്നയിച്ചത്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് സാധ്യമായ പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെയര്മാന് കെ.കെ. കൃഷ്ണകുമാര്‍., വൈസ്ചെയര്‍മാന്‍ കൃഷ്ണകുമാര്‍ പിള്ള, സെക്രട്ടറി മഹേഷ്കുമാര്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.