കിളിമാനൂർ : ചാരായം വാറ്റി ആവശ്യക്കാർക്ക് യഥേഷ്ടം വിൽപന നടത്തിവന്ന ബി.ജെ.പി പ്രവർത്തകനെ കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞുപിടികൂടി.
നഗരൂർ ആൽത്തറമൂട്, ദർശനാവട്ടം വിളയ്ക്കാട്ടുകോണത്ത് വിനോദ് (57)ആണ് പിടിയിലായത്. ഇയാൽ പ്രദേശത്തെ ബി.ജെ.പിയുടേയും ആർ.എസ്.എസിന്റെയുേം സജീവ പ്രവർത്തകനാണ്. ബി.ജെ.പി കേരള ഘടകത്തിന്റെ 039375618 നമ്പർ അംഗവുമാണ് വിനോദ്.
കഴിഞ്ഞ കുറെക്കാലമായി പ്രദേശത്ത് ഇയാളുടെ നേത-ൃത്വത്തിൽ എക്സൈസിനെ കബളിപ്പിച്ച വ്യാജചാരായ നിർമ്മാണവും വിൽപനയും നടന്നുവരികയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട് വളഞ്ഞ് നടത്തിയ പരിശോധയിൽ വീടിന്റെ ടെറസിൽ നിന്ന് ചാരായം വാറ്റുവാനുള്ള ഉപകരണങ്ങളും ഒരു ലിറ്റർ വാറ്റ് ചാരായവും കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, എക്സൈസ് ഉദ്യോഗസ്ഥരായ അനീഷ്, ഷെമീർ, ആദർശ്, വിഷ്ണു, ലിജി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വിട്ടുകിട്ടാനും കേസെടുക്കാതിരിക്കാനും ബി.ജെ.പി നേതൃത്വത്തിന്റെ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു.
കേസിൽ പ്രദേശത്തെ മറ്റ് ചില പ്രാദേശിക ബി.ജെ.പി നേതാക്കൾക്കും പങ്കുള്ളതായി നാട്ടുകാർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ എക്സൈസിന്റെ കൂടുതൽ പരിശോധനകൾ നടക്കും.