നേമം : നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളായണി ഹോമിയോ കോളേജിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന പള്‍സര്‍ ബൈക്ക് മോഷ്ടിച്ച കേസിലെ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു.
കൊല്ലം ചവറ വില്ലേജില്‍ കുളങ്ങര ഭാഗം പുലത്തറ തെക്കതില്‍ വീട്ടില്‍ മുഹമ്മദ് ഇര്‍ഷാദ് (18), ചവറ പാലക്കടവ് മുക്കോടി തെക്കതില്‍ വീട്ടില്‍ മുസ്തഫ (21) എന്നിവരാണ് പിടിയിലായത്. മുട്ടത്തറ സ്വദേശി ഹാരിസിന്റെ ഉടമസ്ഥതയിൽ ഉള്ള ബൈക്കാണ് മോഷണം പോയത്.
ഹാരിസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ഫോര്‍ട്ട് എ.സി പ്രതാപന് നായര്‍, നേമം സി.ഐ ബൈജു, എസ്.ഐമാരായ സനോജ്, ദീപു, സുധീഷ് കുമാര്‍, സുരേഷ് കുമാര്‍, എസ്.സി.പി.ഒ പത്മകുമാര്‍, ഷാഡോ ടീം അംഗങ്ങളായ യശോധരന്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.