ആരൃനാട് : ആരൃനാട് ഗ്രാമ പഞ്ചായത്തിലെ ഇറവൂര്‍ ഏലായില്‍ ആണ് വൃാപക കൃഷി നാശം 15 ഒാളം ഹെക്ടര്‍ കൃഷി ഇടങ്ങളിലെ ഏത്തന് വാഴകള്‍ ആണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മയയോടെപ്പം ഉണ്ടായ കാറ്റിൽ തകര്‍ന്നത് . ഇതിന്നോടപ്പം ഏത്തന്,നേന്ത്രവാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ കാറ്റിൽ നിലംപതിച്ചു.
ഒാണവിപണി ലക്ഷൃം വെച്ചാണ് ഇറവൂരിലെ കര്‍ഷകര്‍ കൃഷി ഇറക്കിയത്. ഇവയിൽ പാകമായ വഴക്കുലകളും പകുതി വിളവെത്തിയതും കുലച്ചു തുടങ്ങിയതും ഉൾപ്പെടെയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്. കര്‍ഷകര്‍ കടം വാങ്ങിയും പലിശക്ക് എടുത്തും ആണ് ഇവര്‍ കൃഷി ഇറക്കിയത്. കൃഷി നാശം സംഭിച്ചതോടെ വാങ്ങിയ കാശ് എങ്ങനെ കൊടുക്കും എന്ന് ആശങ്കയാണ് ഇവിടെത്തെ കര്‍ഷകർ.
മിക്കവരും കൃഷി ഇറക്കാന്‍ സ്ഥലം എടുത്തിട്ടുളളത് പാട്ടത്തിനാണ്. എന്നാല്‍ പാട്ട തുക പോലും നല്കാന് ഇനി കടം വാങ്ങിക്കുക അല്ലാതെ മറ്റ് നിവര്ത്തികൾ ഇല്ലായെന്നാണ് കര്‍ഷകര്‍ ഒന്ന് അടങ്കം പറയുന്നത് കൃഷി ഒാഫിസില്‍ കൃഷി നാശം സംബന്ധിച്ച് നഷ്ട പരിഹാരത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നിയിരുന്നാലും നഷ്ടം ആയ മുഴുവന്‍ തുകയും ലഭിക്കുക എന്നത് ബുദ്ധിമുട്ട് ആണ് എന്നും കര്‍ഷകര്‍ വേദനയോടെ പറയുന്നു