കാട്ടാക്കട : മദ്യ വിൽപ്പനശാല പുന്നാം കരിയ്ക്കത്തേക്ക് മാറ്റുന്നതിൽ മുസ്ലിം യൂത്ത് ലീഗ് ശക്തമായി പ്രതിക്ഷേധിയ്ക്കുന്നു സ്കൂളിനും ആരാധനാലയത്തിനും ബെഡ്സ്കൂളിനും അടുത്ത് പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ഈ മദ്യവിൽപ്പനശാല ഒരു കാരണവശാലും പുന്നാംകരിയ്ക്കത്ത് പ്രവർത്തിപ്പിക്കാൻ അനുവധിക്കില്ലെന്നും അധികാരികളുടെ അറിവോടെയുള്ള ഈ കള്ളകളികൾ എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്നും യൂത്ത് ലീഗ് പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റിഅറിയിച്ചു. പ്രതിഷേധയോഗം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ ട്രഷറർ ഫൈസ്പൂവച്ചൽ ഉൽഘാടനം ചെയ്തു ഷമീർ പൂവച്ചൽ റിയാസ് മുഹമ്മദ് സജാദ് പുളിമൂട് മുനീർ ബി.എം സിദ്ദീഖ് ഷിബു ഹിദായത്ത് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സമരപന്തൽ സന്ദർശിച്ചു.