നെടുമങ്ങാട് : സ്വന്തം വീടിനോടു ചേർന്നുള്ള പുരയിടത്തിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ചെല്ലാംകോട് ചെല്ലാംകോട് പറമ്പ് വാരത്ത് വീട്ടിൽ മഹേഷ് (34) നെ യാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പുരയിടത്ത് നട്ടുവളർത്തിയ 3 മാസം പ്രയമുള്ളതും 165 സെന്റീ മീറ്റർ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രതി 8 വർഷമായി സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് എന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
പ്രിവന്റീവ് ആഫീസർമാരായ സാജു, അനിൽകുമാർ,സിവിൽ എക്സൈസ് ഓഫീസർ മഹേഷ്,ബിജു,സജികുമാർ,സജീബ്,വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകളിൽ പങ്കെടുത്തതും അറസ്റ്റ് ചെയ്തതും. പ്രതിയെ കോടതിയിൽ ഹാജരാക്കും.