കാട്ടാക്കട : കാട്ടാക്കട പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാല ജനവാസ കേന്ദ്രമായ പൂവച്ചൽ പഞ്ചായത്തിലെ പുന്നാംകരി ക്കകത്ത് മാറ്റി സ്ഥാപിക്കുന്നതിനെതിരെ നിരവധി സമരപരിപാടികൾക്ക് രുപം നൽകിയതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ആർ ഉദയകുമാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സത്യദാസ് പൊന്നെടുത്ത കുഴി എന്നിവർ അറിയിച്ചു.
ബാർ മുതലാളിമാർക്ക് മുന്നിൽ കാട്ടാക്കട പഞ്ചായത്തും പുവച്ചൽ പഞ്ചായത്തും കീഴടങ്ങിയതിന്റെ ഫലമാണ് ഈ നീക്കത്തിന്റെ പിന്നിൽ എന്ന് അവർ ആരോപിച്ചു.കാട്ടാക്കട പഞ്ചായത്തിൽ നിന്നും മാറ്റാനും പൂവച്ചൽ പഞ്ചായത്തിൽ സ്ഥാപിക്കാനും ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട്. ജനവാസ കേന്ദ്രമായ പുന്നാം കരിക്കകത്ത് മദ്യവില്പനശാല സ്ഥാപിക്കരുതെന്ന് പരാതി നിലനിൽക്കെ ബ വ്റിജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പുതിയ കേന്ദ്രത്തിൽ പരിശോധനക്ക് എത്തിയത് ഈ സംശയം ബലപ്പെടുത്തുന്നു.
ജനജീവതം ദുസഖമാക്കുന്ന സമാധാന ജീവിതം തകർക്കുന്ന മദ്യവില്പനശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സംയുക്ത സമരസമിതി നടത്തുന്ന സമരങ്ങൾക് പൂർണ്ണ പിൻന്തുണ നൽകാനും യോഗം തീരുമാനിച്ചതായി അവർ അറിയിച്ചു.