കാട്ടാക്കട : വിളപ്പിൽശാല കൊല്ലംകോണം അനശ്വരയിലെ രവീന്ദ്രൻ നായരും, രോഗിയായ മകൾ ശാരിക (38) മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് .
ശാരികയ്ക്ക് പിതാവ് വിമുക്തഭടൻ രവീന്ദ്രൻ നായർ ഇഷ്ടദാനം നൽകിയ വസ്തുവിലുള്ള രണ്ടു മുറികളുള്ള കെട്ടിടം അൻവർ എന്നയാൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നു, വാടകയ്ക്ക് എടുത്തയാൾ ഈ ഭൂമിയും കൈയ്യേറിയെന്നും ഒഴിഞ്ഞുതരാൻ ഇദ്ദേഹം തയ്യാറായില്ലെന്നും പൈസ ഒന്നും വാങ്ങാതെ ആയിരുന്നു ഈ സ്ഥലം നൽകിയെന്നും രവീന്ദ്രൻ നായർ പറയുന്നു.
ഭർത്താവ് ഉപേക്ഷിച്ച മാനസിക വൈകല്യമുള്ള ശാരികയ്ക്കും മകൾ പത്തു വയസുകാരി ഭാമിനിയ്ക്കും ഈ കടമുറികളിൽ നിന്ന് കിട്ടുന്ന വാടകയാണ് ഏക വരുമാനമാർഗം. എന്നാൽ വാടകക്കാരൻ വാടക നൽകാറുമില്ലത്രേ.
വാടകയ്ക്കെടുത്തയാൾ പൊതു ഓടയും, നടപ്പാതയും, ഉടമയുടെ വസ്തുവും കൈയ്യേറി ഷെഡ്ഡ് നിർമ്മിച്ചു. പരാതികളെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മി സ്ഥലം സന്ദർശിച്ച് അനധികൃത ഷെഡ്ഡ് പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയെങ്കിലും വാടകക്കാരൻ ഷെഡ്ഡ് പൊളിക്കാൻ കൂട്ടാക്കിയില്ല.
പഞ്ചായത്ത് അധികൃതർ എത്തി റോഡ് കയറി കെട്ടിയിരുന്നവ പൊളിച്ചുനീക്കാനെത്തിയത്. ഇതോടെ വടകകാരൻ അൻവറും ഭാര്യയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതുകണ്ട് പഞ്ചായത്ത് ജീവനക്കാർ പിൻമാറുമെന്ന് കണ്ട് വസ്തു ഉടമയായ ഭിന്നശേഷിക്കാരിയും മാതാപിതാക്കളും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് മുതിർന്നു.
പഞ്ചായത്ത് അധികാരികളും മറ്റ് അധികൃതരും പല തവണ ഇയാളോട് ഒഴിഞ്ഞു കൊടുക്കാൻ പറഞ്ഞെങ്കിലും ഇയാൾ തയ്യാറായില്ല. അതിൽ പ്രതിഷേധിച്ചാണ് അച്ഛനും മകളും ശരീരം നിറയെ മണ്ണെണ്ണ ഒഴിച്ച് ഇദ്ദേഹത്തിന്റെ കടയുടെ ഉള്ളിൽ കയറി തീപ്പെട്ടിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്.
2 മണിക്കൂറോളം ആരേയും അടുപ്പിക്കാതെ മാറ്റി നിറുത്തി അടുത്തു വന്നാൽ തീ കത്തിക്കും എന്നും ഇവർ പറയുന്നുണ്ടായിരുന്നു. തുടർന്ന് പോലീസും പഞ്ചായത്ത് അധികൃതരും വാടകക്കാരനുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ നാല് മാസത്തിനുള്ളിൽ കട ഒഴിഞ്ഞു കൊടുക്കാമെന്ന് സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്.