വിളപ്പിൽ: പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എഫ്ഐ ആക്രമണം. രാഖി കെട്ടിവന്ന മുപ്പത്തഞ്ചോളം വിദ്യാർത്ഥികളുടെ കൈകളിൽ നിന്ന് രാഖി പൊട്ടിച്ചെറിഞ്ഞു. എസ്എഫ്ഐക്കാരായ ഒരു സംഘം വിദ്യാർത്ഥികളാണെന്ന് ആരോപണം.
കഴിഞ്ഞ ദിവസം രാവിലെയാണ് രാഖി കെട്ടിവന്ന കുട്ടികളുടെ കൈകളിൽ നിന്ന് സ്കൂളിലെ സീനിയർ വിദ്യാർത്ഥികളlയ എസ്എഫ്ഐക്കാർ രാഖികൾ പൊട്ടിച്ചെറിഞ്ഞത്. കുട്ടികളുടെ കൈകളിൽ നിന്ന് രാഖി പൊട്ടിച്ചെറിഞ്ഞവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ സംഘപരിവാർ പ്രവർത്തകർ സ്കൂളിലെത്തി പ്രധാനാധ്യാപികയോട് പരാതിപ്പെട്ടു.
പരാതി കേൾക്കാൻ പോലും തയ്യാറാവാതെ പ്രാധാന്യധ്യാപിക വന്നവർക്കെതിരെ തിരിഞ്ഞു. തുടർന്ന് ഇവർ പ്രതിഷേധിച്ചതോടെ വിദ്യാർത്ഥികളെ തല്ലിയെന്ന് ആരോപിച്ച് വന്നവർക്കെതിരെ സ്കൂൾ അധികൃതരും പിറ്റിഎ യും ചേർന്ന് പോലീസിൽ പരാതി നൽകി.